ഫോ​ര്‍​മു​ല ജേ​താ​വ് ലൂ​യി​സ് ഹാ​മി​ല്‍​ട്ട​ണ് കോ​വി​ഡ് സ്ഥിരീകരിച്ചു

സ്പോര്‍ട്സ് ഡസ്ക്
Tuesday, December 1, 2020

ബ​ഹ​റി​ന്‍: ഫോ​ര്‍​മു​ല ജേ​താ​വും മെ​ഴ്സി​ഡ​സി​ന്‍റെ ഡ്രൈ​വ​റു​മാ​യ ലൂ​യി​സ് ഹാ​മി​ല്‍​ട്ട​ണു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ദ്ദേ​ഹം നി​ല​വി​ല്‍ ഐ​സൊ​ലേ​ഷ​നി​ലാ​ണെ​ന്നും സമ്പ​ര്‍​ക്ക​ത്തി​ലാ​യ​വ​രെ ക​ണ്ടെ​ത്താ​ന്‍ ശ്ര​മ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണെ​ന്നും എ​ഫ്‌ഐ​എ പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

ഇ​തോ​ടെ ഈ​യാ​ഴ്ച ന​ട​ക്കു​ന്ന ബ​ഹ​റി​നി​ലെ സാ​ക്കി​ര്‍ ഗ്രാ​ന്‍​ഡ് പ്രീ ​അ​ദ്ദേ​ഹ​ത്തി​നു ന​ഷ്ട​മാ​കും. ഈ ​സീ​സ​ണി​ല്‍ കോ​വി​ഡ് ബാ​ധി​ക്ക​പ്പെ​ടു​ന്ന മൂ​ന്നാ​മ​ത് എ​ഫ്1 ഡ്രൈ​വ​റാ​ണു ഹാ​മി​ല്‍​ട്ട​ണ്‍.

റേ​സിം​ഗ് പോ​യി​ന്‍റി​ന്‍റെ സെ​ര്‍​ജി​യോ പെ​രെ​സി​ന് സി​ല്‍​വ​ര്‍​സ്റ്റോ​മി​ലും ലാ​ന്‍​സ് സ്ട്രോ​ളി​നു ജ​ര്‍​മ​നി​യി​ലും വ​ച്ച്‌ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടി​രു​ന്നു. ഹാ​മി​ല്‍​ട്ട​ണ് പ​ക​ര​ക്കാ​ര​നെ മെ​ഴ്സി​ഡ​സ് ഉ​ട​ന്‍ പ്ര​ഖ്യാ​പി​ച്ചേ​ക്കു​മെ​ന്നാ​ണു റി​പ്പോ​ര്‍​ട്ടു​ക​ള്‍.

×