Advertisment

കോരപ്പുഴ പാലത്തിന് കേളപ്പജിയുടെ പേര് നല്കണം - ഹനുമാന്‍ സേന ഭാരത്

New Update

publive-image

Advertisment

കോഴിക്കോട്: കോരപ്പുഴ പാലത്തിന് കേരളഗാന്ധി കേളപ്പജിയുടെ പേര് നല്കണമെന്ന് ഹനുമാൻ സേന ഭാരതിന്റെ സംസ്ഥാന കമ്മറ്റി യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും സ്ഥലം എംഎൽഎയും മന്ത്രിയുമായ എകെ ശശീന്ദ്രനും നിവേദനം നൽകി.

സനാതന ധർമ്മത്തിന്റെ രക്ഷയ്ക്കും രാഷ്ട്ര നൻമയ്ക്കും വേണ്ടിയാണ് ഹനുമാൻ സേന പ്രവർത്തിക്കുന്നതെന്ന് ചെയർമാൻ എഎം ഭക്തവത്സലൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു . കേരളത്തിൽ ഒരു ലക്ഷം മെമ്പർമാരെ ചേർക്കുന്നതിന്റെ സംസ്ഥാനതല മെംബർഷിപ്പ് ക്യാമ്പയിനാണ് ഇന്ന് നടന്നത്.

ഹനുമാൻ സേനയുടെ പ്രവർത്തനം മാതൃകാപരമാണെന്നു മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം ചെയ്തു കൊണ്ട് എസ്എൻഡിപി യോഗം കോഴിക്കോട് താലൂക്ക് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി പറഞ്ഞു. ഹനുമാൻ ചാലിസ വിതരണ ഉദ്ഘാടനം ജമിനി അപ്പുട്ടി മേസ്തിരി നിർവഹിച്ചു.

ചടങ്ങിൽ ശിവദാസ് ധർമ്മടം, പിടിഎസ് ഉണ്ണി, രാമദാസ് വേങ്ങേരി, ശശിധര സ്വാമി ചെങ്കോട്ടുകോണം, ജയകൃഷ്ണൻ പേരാമ്പ്ര, സംഗീത് ചേവായൂർ, പുരുഷു സ്വാമി, റാണി ആശ്രയ, ഷിജു കരുണാകരൻ, പുരുഷു മാസ്റ്റർ, ശരത് ചന്ദ്രബോസ്, എന്നിവർ സംസാരിച്ചു.

 

kozhikode news
Advertisment