സുശാന്തിനെ പരിചയമുണ്ടായിരുന്നെങ്കില്‍ ഈ രണ്ട് മനുഷ്യരെ പറ്റി പറഞ്ഞു കൊടുക്കാമായിരുന്നു... മലയാളത്തിലെ ഒതുക്കലുകളെ ധീരമായി നേരിട്ട രണ്ടുപേരെ; മലയാള സിനിമ കോവിഡിനു മുമ്പെ സാമൂഹ്യ അകലം പാലിച്ച്‌ അവരോട് ബന്ധപ്പെടുന്നവരെ പോലും നീരിക്ഷണത്തിലാക്കിയ ആ പഴയ കഥ; ആ രണ്ടുപേരുടെ കഥ അറിഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷേ സുശാന്തിപ്പോഴും നമ്മളോടൊപ്പം ഉണ്ടായിരുന്നേനെ'; ഹരീഷ് പേരടി

author-image
ഫിലിം ഡസ്ക്
New Update

മലയാള സിനിമയിലെ തിലകന്റെയും വിനയന്റെയും വിലക്കുകളുടെ കഥ അറിഞ്ഞിരുന്നെങ്കില്‍ സുശാന്ത് സിംഗ് രജ് പുത് ഇപ്പോഴും ജീവിച്ചിരുന്നേനെയെന്ന് നടന്‍ ഹരീഷ് പേരടി.

Advertisment

publive-image

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം-

'സുശാന്തിനെ പരിചയമുണ്ടായിരുന്നെങ്കില്‍ ഈ രണ്ട് മനുഷ്യരെ പറ്റി പറഞ്ഞു കൊടുക്കാമായിരുന്നു...മലയാളത്തിലെ ഒതുക്കലുകളെ ധീരമായിനേരിട്ട രണ്ടുപേരെ..മലയാള സിനിമ കോവിഡിനു മുമ്പെ സാമൂഹ്യ അകലം പാലിച്ച്‌ അവരോട് ബന്ധപ്പെടുന്നവരെ പോലും നീരിക്ഷണത്തിലാക്കിയ ആ പഴയ കഥ..

അതിനെ അവര്‍ അതിജീവിച്ച കഥ അറിഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷെ സുശാന്തിപ്പോഴും നമ്മളോടൊപ്പ്മുണ്ടായിരുന്നേനെ...അഭിപ്രായ വിത്യാസങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ഇനി തൊഴില്‍ ചെയത് ജീവിക്കാന്‍ സമ്മതിക്കില്ല എന്ന നിലപാട് ജനാധിപത്യ രാജ്യത്ത് ഏതു കാലത്തും ഏതു സ്ഥലത്തും പ്രതിഷേധാര്‍ഹമാണ്..ഇനിയും ഇത്തരം ആത്മഹത്യകള്‍ സംഭവിക്കാതിരിക്കട്ടെ ..'

all news susanth singh rajputh susanth singh hareesh peradi
Advertisment