എന്നെ മാത്രമല്ല കാശ്മീരില്‍ ബോംബുകള്‍ പൊട്ടികൊണ്ടിരിക്കുമ്പോള്‍ ഒരു പാട് മനുഷ്യരെ സ്വപ്നം കാണാന്‍ പഠിപ്പിച്ചവനാണ്; അയാള്‍ മനുഷ്യത്വമില്ലാത്ത കുറ്റവാളിയാണെങ്കില്‍ ഇന്‍ഡ്യയില്‍ നിയമങ്ങളുണ്ട്…നിങ്ങള്‍ ആ വഴിക്ക് സഞ്ചരിക്കുക; അയാളുടെ കവിതകളെ പ്രണയിച്ചവര്‍ ഏത് തൂക്കുമരത്തിന്റെ മുകളിലേക്കും അയാള്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ സമര്‍പ്പിച്ചുകൊണ്ടേയിരിക്കും; ഒഎന്‍വി പുരസ്‌കാരം വൈരമുത്തുവിന് കൊടുക്കണമെന്ന് ഹരീഷ് പേരടി

ഫിലിം ഡസ്ക്
Saturday, May 29, 2021

ഗാനരചയിതാവ് വൈരമുത്തുവിനെ ഒഎന്‍വി സാഹിത്യ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രതിഷേധം നടന്നിരുന്നു. എന്നാല്‍ പുരസ്‌കാരം വൈരമുത്തുവിന് നിഷേധിക്കുന്നത് ശരിയല്ലെന്ന അഭിപ്രായവുമായി നിരവധി പേര്‍ രംഗത്തെത്തി.

ഹരീഷ് പേരടിയുടെ വാക്കുകള്‍:

‘കാതല്‍ റോജാവേ എങ്കേ നിയെങ്കേ’ എന്റെ പ്രണയകാലം സംപുഷ്ടമാക്കിയ കവിയാണ്..എന്നെ മാത്രമല്ല കാശ്മീരില്‍ ബോംബുകള്‍ പൊട്ടികൊണ്ടിരിക്കുമ്പോള്‍ ഒരു പാട് മനുഷ്യരെ സ്വപ്നം കാണാന്‍ പഠിപ്പിച്ചവനാണ്…

അയാള്‍ മനുഷ്യത്വമില്ലാത്ത കുറ്റവാളിയാണെങ്കില്‍ ഇന്‍ഡ്യയില്‍ നിയമങ്ങളുണ്ട്…നിങ്ങള്‍ ആ വഴിക്ക് സഞ്ചരിക്കുക…നിങ്ങളുടെ കൂടെ മനുഷ്യത്വമുള്ളവര്‍ എല്ലാവരും ഉണ്ടാവും…

പക്ഷെ അയാളുടെ കവിതകളെ പ്രണയിച്ചവര്‍ ഏത് തൂക്കുമരത്തിന്റെ മുകളിലേക്കും അയാള്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ സമര്‍പ്പിച്ചുകൊണ്ടേയിരിക്കും…കാരണം അയാള്‍ ഒരുപാട് മനുഷ്യരെ കവിതകളിലൂടെ ജീവിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്…

ഇതുപോലെ കൂറെ പെണ്‍കുട്ടികള്‍ ആരോപണ മുന്നയിച്ച നടന്‍മാരുടെ കൂടെ അഭിനയിച്ചുകൊണ്ടിരിക്കുന്നവരാണ് ഈ മനുഷ്യനെതിരെ കോമരം തുള്ളുന്നത്..

ഈ കോമരങ്ങളുടെ സര്‍ട്ടിഫിക്കറ്റ് ഒരു തരം സദാചാര സര്‍ട്ടിഫിക്കറ്റായി മാറുന്നത് പുരോഗമന കേരളം കാണാതെ പോകരുത്..

പ്രഖ്യാപിച്ച പുരസ്‌ക്കാരം കൊടുക്കാതിരുന്നാല്‍ സാസംകാരിക കേരളം ഒരു വലിയ കലാകാരനോട് നടത്തുന്ന അനീതിയായിരിക്കും…ഒന്‍വി പുരസ്‌കാരം വൈരമുത്തുവിന് തന്നെ കൊടുക്കണം…ഒരു വട്ടം..രണ്ട് വട്ടം..മൂന്ന് വട്ടം.

 

 

×