ഇൻഡിഗോ വിമാന കമ്പനി നഷ്ടത്തിലേക്ക്, ഇന്ത്യൻ റെയിൽവേ ലാഭത്തിൽ, ഇപിയെ ട്രോളി ഹരീഷ് പേരടി

New Update

publive-image

ന​ട​ന്നു പോ​യാ​ലും ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ ഇ​നി യാ​ത്ര ചെ​യ്യി​ല്ലെന്ന എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻറെ പ്രഖ്യാപനത്തിന് പിന്നാലെ പരിഹാസവുമായി നടൻ ഹരീഷ് പേരടി രം​ഗത്ത്. 2022 ലെ ഏറ്റവും നല്ല റെയിൽവേ സംസ്ഥാന പുരസ്കാരം കേരളത്തിന് ലഭിക്കുമെന്നും അതിനു കാരണം തിരുവനന്തപുരം-കണ്ണൂർ, കണ്ണൂർ-തിരുവനന്തപുരം റൂട്ടിൽ പെെട്ടന്നു യാത്രക്കാർ വർധിച്ചതാണെന്നും ഹരീഷ് പേരടി സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിലൂടെ പറയുന്നു

Advertisment

കുറിപ്പിന്റെ പൂർണ്ണരൂപം

രണ്ടാഴ്ച്ചക്കുള്ളിൽ ഒരു പ്രമുഖ പത്രത്തിൽ വരാവുന്ന വാർത്ത…ഇൻഡിഗോ വിമാന കമ്പനി നഷ്ടത്തിലേക്ക് …കേരളത്തിൽ നിന്നുള്ള യാത്രക്കാർ ഗണ്യമായി കുറഞ്ഞതിന്റെ ഭാഗമായാണ് ഈ നഷ്ടം എന്നാണ് കമ്പനിയുടെ വിലയിരുത്തൽ …അതേ സമയം ഇന്ത്യൻ റെയിൽവേ വൻ ലാഭത്തിലേക്ക് …പെട്ടെന്നുള്ള ഈ ലാഭത്തിനു കാരണം..തിരുവനന്തപുരം-കണ്ണൂർ…കണ്ണൂർ-തിരുവനന്തപുരം റൂട്ടിൽ പെട്ടന്ന് യാത്രക്കാർ വർദ്ധിച്ചതാണ് എന്നാണ് ഇൻഡ്യൻ റെയിൽവേയുടെ വിലയിരുത്തൽ…2022 ലെ ഏറ്റവും നല്ല റെയിൽവേ സംസ്ഥാന പുരസ്ക്കാരം കേരളത്തിന്…

Advertisment