സ്വപ്‌ന താമസിച്ചത് പഴയ എസ്എഫ്‌ഐക്കാരന്റെ ഫ്‌ളാറ്റില്‍; അതിര്‍ത്തിയില്‍ കടത്തി വിട്ട പൊലീസുകാര്‍ സിപിഎം അനുഭാവികള്‍; ഈ ഫ്‌ളാറ്റിന്റെ താഴെ താമസിക്കുന്ന ആള്‍ ദേശാഭിമാനി വായിക്കാറുണ്ട്; നാളത്തെ വാര്‍ത്തകള്‍ ഇങ്ങനെ; ഹരീഷ് പേരടിയുടെ കുറിപ്പ്‌

author-image
ഫിലിം ഡസ്ക്
Updated On
New Update

കൊച്ചി: തുരുവനന്തപുരം സ്വര്‍ണക്കത്ത് കേസില്‍ മുഖ്യപ്രതി സ്വപ്‌ന നായര്‍ പിടിയില്‍ ആയിതന് പിന്നാലെ നാളെ പ്രചരിക്കുന്ന വാര്‍ത്തകള്‍ ഇത്തരത്തിലായിരിക്കുമെന്ന് നടന്‍ ഹരീഷ് പേരടിയുടെ കുറിപ്പ്.

Advertisment

publive-image

ഹരീഷിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

സ്വപ്ന പിടിയില്‍ ....നാളത്തെ വാര്‍ത്തകള്‍ ....സപ്ന താമസിച്ചത് പഴയ SFI ക്കാരന്റെ ഫ്ലാറ്റില്‍ ...അതിര്‍ത്തിയില്‍ കടത്തിവിട്ട പോലീസുകാര്‍ cpm അനുഭാവികള്‍...ഈ ഫ്‌ലാറ്റിന്റെ താഴെ താമസിക്കുന്ന ആള്‍ ദേശാഭിമാനി വായിക്കാറുണ്ട്...പിടക്കപെടുമ്പോള്‍ സ്വപ്ന ചുകന്ന ഷാള്‍ ആയിരുന്നു അണിഞ്ഞത് പിന്നീട് ഷാള്‍ മാറ്റി...

പിണറായിയുടെ മകള്‍ സ്വപ്ന താമസിച്ച ഫ്‌ലാറ്റിന്റെ മുന്നിലുടെ രണ്ട് മാസം മുമ്പ് കാറില്‍ യാത്ര ചെയ്തിരുന്നു...സ്ഥിരമായി സ്വപ്നയുടെ കൈയില്‍ നിന്ന് ഗോള്‍ഡ് വാങ്ങുന്നവര്‍ അവരുടെ സ്ഥിര താവളമാക്കിയിരുന്നത് പഴയ  LC സെക്രട്ടറി വിറ്റ ഭൂമിയിലായിരുന്നു...

അങ്ങിനെ..അങ്ങിനെ...കമ്മ്യൂണിസ്റ്റുകാര്‍ എത്ര വാര്‍ത്തകളെ കണ്ടതാ?...വാര്‍ത്തകള്‍ എത്ര കമ്മ്യൂണിസ്റ്റുകാരെ കണ്ടതാ?...മടിയില്‍ കനമില്ലാത്തവര്‍ക്ക് ആരെ പേടിക്കാന്‍ ...

harish peradi swapna suresh all news facebook post latest news
Advertisment