Advertisment

ഡല്‍ഹി കലാപം: ഞങ്ങള്‍ സിക്‌സ് പാക്‌സും എയിറ്റ് പാക്‌സും ഉണ്ടാക്കുന്ന തിരക്കിലാണ്; പ്രതികരിക്കാത്ത താരങ്ങളെ കളിയാക്കി ഹരീഷ് പേരടി

author-image
ഫിലിം ഡസ്ക്
New Update

ദില്ലിയില്‍ കലാപം ആളിപ്പടരുമ്പോള്‍ പ്രതികരണ ശേഷിയില്ലാത്ത സിനിമാ താരങ്ങളെ കളിയാക്കി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിയ്ക്കുകയാണിപ്പോള്‍ നടന്‍ ഹരീഷ് പേരടി. ഞങ്ങള്‍ സിനിമാക്കാര്‍ തിരക്കിലാണ്, അതുകൊണ്ട് ഇത്തരം വിഷയത്തോട് പ്രതികരിക്കാന്‍ സമയമില്ലെന്ന് ആക്ഷേപഹാസ്യത്തോടെ പേരടി പറയുന്നു.

Advertisment

publive-image

എല്ലാവരെയും പോലെയല്ല ഞങ്ങള്‍ സിനിമാക്കാര്‍. രാജ്യത്ത് നടക്കുന്ന സംഭവങ്ങളോട് അപ്പപ്പോള്‍ പ്രതികരിക്കാന്‍ സമയം കിട്ടില്ല. എന്തെന്നാല്‍ ഞങ്ങള്‍ സിക്‌സ് പാക്‌സും എയിറ്റ് പാക്‌സും ഉണ്ടാക്കുന്ന തിരക്കിലാണ്. കഥാപാത്രങ്ങള്‍ക്ക് വേണ്ടി തടി കൂട്ടുകയും കുറയ്ക്കുകയും വേണം. പിന്നെ ഈ ഉണ്ടാക്കിയ പാക്കുകളെല്ലാം ഇല്ലാതാക്കണം. ഒരുപാട് തിരക്കുള്ള ആള്‍ക്കാരാണ് ഞങ്ങള്‍.

എന്നാല്‍ ഈ പ്രശ്‌നങ്ങളൊക്കെ കെട്ടടങ്ങിയാല്‍ അതേ കുറിച്ച്‌ ഞങ്ങള്‍ സിനിമയുണ്ടാക്കും. അപ്പോള്‍ നിങ്ങളെല്ലാവരും ഞങ്ങളുെട കൂടെ നില്‍ക്കണം. എന്തെന്നാല്‍ അത് നിങ്ങളുടെ ഉത്തരവാദിത്വമാണ്- എന്ന് പറഞ്ഞ് വയലാറിന്റെ മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു എന്ന പാട്ട് പാടിക്കൊണ്ട് 'ഹേ ഹമാര ഡിജിറ്റല്‍ ഇന്ത്യ ഹേ' എന്ന് പറഞ്ഞ് വീഡിയോ അവസാനിപ്പിക്കുന്നു.

harish peradi
Advertisment