ഹരിയാനയില്‍ മന്ത്രിമാരുടെ വീട്ടുവാടക ബത്ത ഇരട്ടിയാക്കി; 50000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയാക്കി

നാഷണല്‍ ഡസ്ക്
Tuesday, November 19, 2019

ചണ്ഡീഗഡ്: സംസ്ഥാന മന്ത്രിമാര്‍ക്ക് വീട്ടുവാടകയ്ക്കായി നല്‍കുന്ന ബത്ത ഇരട്ടിയാക്കി വര്‍ധിപ്പിക്കാന്‍ ഹരിയാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലുണ്ടായിരുന്ന 50000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയാക്കിയാണ് തുക വര്‍ധിപ്പിച്ചത്.

ഈയിടെ നടന്ന നിമയസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ ബി.ജെ.പി-ജെ.ജെ.പി സഖ്യമന്ത്രിസഭയുടെആദ്യ യോഗത്തിലാണ് ഈ നിര്‍ണായക തീരുമാനമുണ്ടായിരിക്കുന്നത്.

നിലവിലുണ്ടായിരുന്ന ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ബത്ത വര്‍ധിപ്പിച്ചത്.ഒപ്പം, പ്രവാസികളുടെയും യുവാക്കളുടെയും ക്ഷേമത്തിനായി പുതിയ വകുപ്പ് ആരംഭിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

×