ഹാര്‍ലി ഡേവിഡ്‍സണ്‍ ഇന്ത്യൻ വിപണി വിപുലീകരിക്കാന്‍ ഒരുങ്ങുന്നു

New Update

ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‍സണ്‍ ഇന്ത്യൻ വിപണി വിപുലീകരിക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ഹാർഡ്‌വെയർ വെർച്വൽ ഷോറൂം ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുന്നതായി ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisment

publive-image

വെർച്വൽ ഷോറൂമുകളിലൂടെ രാജ്യത്ത് വിൽപ്പനകൾ സ്‍മർട്ടാക്കാനാണ് ഹാർലിയുടെ ലക്ഷ്യം എന്നാണ് റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന വെർച്വൽ ഷോറൂം ഇന്ത്യയിലുട നീളം ഹാർലി-ഡേവിഡ്സണിന്റെമോട്ടോർ സൈക്കിളുകൾ, ആക്‌സസറികൾ, ഗുഡ്സുകൾ എന്നിവ റീട്ടെയിൽ ചെയ്യും.

നിലവിൽ, ഹാർലി ഡേവിഡ്‌സൺ ഇന്ത്യൻ വിപണിയിൽ അതിന്റെ പോർട്ട്‌ഫോളിയോയിൽ അയൺ 883, ഫോർട്ടി എയിറ്റ്, സോഫ്റ്റ് ടെയിൽ സ്റ്റാൻഡേർഡ്, സ്ട്രീറ്റ് ബോബ്, ഫാറ്റ് ബോബ്, ഫാറ്റ് ബോയ് 114, ഇലക്ട്രാ ഗ്ലൈഡ് സ്റ്റാൻഡേർഡ്, ഹെറിറ്റേജ് ക്ലാസിക്, റോഡ് കിംഗ്, റോഡ് ഗ്ലൈഡ് സ്പെഷ്യൽ, സ്ട്രീറ്റ് ഗ്ലൈഡ് സ്പെഷ്യൽ, പാൻ അമേരിക്ക എന്നിവ ഉൾപ്പെടുന്നു.

harly devson
Advertisment