കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

New Update

ന്യൂഡല്‍ഹി : കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. മന്ത്രിയും ഭാര്യയും കുത്തിവയ്പ് എടുത്തു.ഡല്‍ഹി ഹാര്‍ട്ട് ആന്റ് ലങ്‌സ് ആശുപത്രിയില്‍ നിന്നാണ് മന്ത്രിയും ഭാര്യയും കുത്തിവയ്പ് എടുത്തത്.

Advertisment

publive-image

ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് എംപിയും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ശ്രീനഗറിലെ ഷേര്‍ ഇ കശ്മീര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നാണ് ഫാറൂഖ് അബ്ദുള്ള വാക്‌സിന്‍ സ്വീകരിച്ചത്.

ടിആര്‍എസ് എം പി കേശവ റാവുവും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡിയും ഇന്ന് ഹൈദരാബാദില്‍ വെച്ച്‌ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു.

harshavardhan covid vaccine
Advertisment