ജുലാനയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ബിജെപി; വിനേഷ് ഫോഗട്ടിനെ നേരിടാന്‍ ക്യാപ്റ്റൻ യോഗേഷ് ബൈരാഗി

ഒമ്പത് വര്‍ഷത്തോളം ബൈരാഗി സൈനിക സേവനമനുഷ്‌ഠിച്ചിട്ടുണ്ട്

New Update
BJP Candidate In Haryana

ചണ്ഡിഗഢ്: ഹരിയാനയിലെ ജുലാനയില്‍ നിന്നുളള ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ക്യാപ്റ്റൻ യോഗേഷ് ബൈരാഗിയായിരിക്കും കോൺഗ്രസിന്‍റെ വിനേഷ് ഫോഗട്ടിനെ നേരിടുക.

Advertisment

യുവജന വിഭാഗത്തിന്‍റെ സംസ്ഥാന വൈസ് പ്രസിഡന്‍റ്, സ്‌പോർട്‌സ് സെല്ലിന്‍റെ സംസ്ഥാന കോ-കൺവീനർ, സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നിങ്ങനെ വിവിധ പദവികളിലായി ബൈരാഗി ബിജെപിയിൽ സജീവ പങ്കുവഹിച്ചിരുന്നു.

വലിയ രാഷ്‌ട്രീയ പാരമ്പര്യവും ബൈരാഗിക്കുണ്ട്. ബൈരാഗിയുടെ പിതാവ് നരേന്ദ്ര കുമാര്‍ ബിജെപി സ്ഥാനാര്‍ഥിയായി നേരത്തെ മത്സരിച്ചിട്ടുണ്ട്.

ഒമ്പത് വര്‍ഷത്തോളം ബൈരാഗി സൈനിക സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. വാണിജ്യ പൈലറ്റ് കൂടിയാണ് 35കാരനായ ബിജെപി സ്ഥാനാര്‍ഥി.

ചെന്നൈ വെള്ളപ്പൊക്ക സമയത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിലും രക്ഷാപ്രവർത്തനങ്ങളിലും ബൈരാഗി പങ്കാളിയായിട്ടുണ്ട്. കൊവിഡ്-19 മഹാമാരിയുടെ സമയത്ത് വന്ദേ ഭാരത് മിഷനിൽ പങ്കെടുത്ത് ബൈരാഗി ജനശ്രദ്ധ നേടിയിരുന്നു.