ഡല്‍ഹി: ഹരിയാനയില്‍ ബി.ജെ.പിക്ക് ഹാട്രിക് സൂചന. നിലവില്‍ 40 അധികം സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്.
ആദ്യകാല പ്രവണതകളെ മാറ്റിമറിച്ച് ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഇപ്പോള്‍ മുന്നിട്ട് നില്‍ക്കുകയാണ്. ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷത്തിന് ഏറെ മുന്നിലായിരുന്നു. എന്നാല്‍ ബിജെപി 43 സീറ്റുകളില്‍ ലീഡ് ചെയ്യുമെന്നാണ് പ്രവചനം.
ടൈംസ് നൗ റിപ്പോര്‍ട്ട് പ്രകാരം കോണ്‍ഗ്രസ് 42 സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുമ്പോള്‍ ബിജെപി 44 സീറ്റുകളില്‍ മുന്നിലാണ്. എന്‍ഡിടിവിയുടെ കണക്കനുസരിച്ച്, ബിജെപി 45 സീറ്റുകളില്‍ ലീഡ് നേടി ഭൂരിപക്ഷം കടന്നപ്പോള്‍ കോണ്‍ഗ്രസ് 41 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.
ഇന്ത്യ ടുഡേയുടെ കണക്കനുസരിച്ച് കോണ്‍ഗ്രസും ബിജെപിയും 43 സീറ്റുകളില്‍ വീതം ലീഡ് ചെയ്യുന്നു. 90 മണ്ഡലങ്ങളിലായി 464 സ്വതന്ത്രരും 101 വനിതകളും ഉള്‍പ്പെടെ 1031 സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണയിക്കുന്ന വോട്ടെണ്ണല്‍ രാവിലെ 8 മണിക്കാണ് ആരംഭിച്ചത്.
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഒക്ടോബര്‍ അഞ്ചിന് ഒറ്റഘട്ടമായാണ് നടന്നത്.