ഡല്‍ഹി: മുതിര്‍ന്ന ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ രംഗത്ത്.
വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും ജന്തര്‍ മന്തറില്‍ കളിച്ച കളികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് കോണ്‍ഗ്രസാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
വിനേഷ് ഫോഗട്ട് കാരണം ബിജെപിക്ക് പരാജയം നേരിടേണ്ടി വരുമോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജന്തര്‍ മന്തറില്‍ നിന്ന് പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ബജ്‌റംഗ് പുനിയയുടെയും വിനേഷ് ഫോഗട്ടിന്റെയും നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ളതായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
അങ്ങനെയല്ലെങ്കില്‍ ഇവരെല്ലാം കോണ്‍ഗ്രസ് വേദിയില്‍ വന്ന് രാഷ്ട്രീയം ചെയ്യുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു.