ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്; ഇസിഐ വെബ്സൈറ്റില്‍ ഫലങ്ങള്‍ വൈകുന്നു, പഴയ ഫലങ്ങള്‍ പങ്കുവെച്ച് ഭരണത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് ജയറാം രമേശ്

ഹരിയാന അസംബ്ലി തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ ട്രെന്‍ഡുകള്‍ അപ്ഡേറ്റ് ചെയ്യുന്നതിലെ കാലതാമസം ആരോപിച്ച് ജയറാം രമേഷ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി

New Update
jairam ramesh

ഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഭൂരിപക്ഷം പിന്നിട്ടിരിക്കെ പഴയ ഫലങ്ങള്‍ പങ്കുവെച്ച് ഭരണത്തില്‍ സമ്മര്‍ദം ചെലുത്താന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് രംഗത്ത്.

Advertisment

ലോക്സഭാ തിരഞ്ഞെടുപ്പ് പോലെ, ഹരിയാനയിലും ഇസിഐ വെബ്സൈറ്റില്‍ ട്രെന്‍ഡുകള്‍ അപ്ലോഡ് ചെയ്യുന്നത് മന്ദഗതിയിലാകുന്നതിനാണ് തങ്ങള്‍ സാക്ഷ്യം വഹിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

കാലഹരണപ്പെട്ടതും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഫലങ്ങള്‍ പങ്കുവെച്ച് ഭരണത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ബിജെപി ശ്രമിക്കുന്നുണ്ടോയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഹരിയാന അസംബ്ലി തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ ട്രെന്‍ഡുകള്‍ അപ്ഡേറ്റ് ചെയ്യുന്നതിലെ കാലതാമസം ആരോപിച്ച് ജയറാം രമേഷ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയിട്ടുണ്ട്.