ഡല്‍ഹി: ഹരിയാനയില്‍ ബിജെപി ഭൂരിപക്ഷം കടന്നതായി കാണിക്കുന്ന തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ ആശങ്ക ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ്.
ഈ ചിത്രം ഉടന്‍ മാറും. ഹരിയാനയില്‍ നിന്ന് ഞങ്ങള്‍ക്ക് സന്തോഷവാര്‍ത്തയുണ്ടാകുമെന്ന് അവര്‍ പറഞ്ഞു. ഞാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റ് പരിശോധിച്ചു.
വെബ്സൈറ്റില്‍ ഡാറ്റ മാറുന്നില്ല. ഞങ്ങളുടെ വോട്ട് വിഹിതം ബിജെപിയേക്കാള്‍ വളരെ മുന്നിലാണ്. ഇത് സീറ്റുകളാക്കി മാറ്റുമെന്നും അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.