Advertisment

ഉപ്പുമാവിനുമുണ്ട് ആരോഗ്യ ഗുണങ്ങള്‍

New Update

publive-image

Advertisment

പ്രാതലിനാണ് നാം ഉപ്പുമാവ് പൊതുവേ കഴിയ്ക്കുന്നത്. പല തരത്തിലും ഇവയുണ്ടാക്കാം. പൊതുവേ റവ ഉപയോഗിച്ചാണ് നാം ഉപ്പുമാവ് ഉമ്ടാക്കുന്നത്. ഓട്‌സ് പോലുള്ളവയും ഉപയോഗിക്കും. സെമോലിന പോലുള്ളവ ഉപയോഗിച്ചുണ്ടാക്കുന്ന ഉപ്പുമാവും ആരോഗ്യത്തിന് നല്ലതാണ്. മറ്റു പോഷകങ്ങള്‍ക്കു പുറമേ സെമോലിനയില്‍ ധാരാളം അയേൺ അടങ്ങിയിട്ടുള്ളതിനാലാണ് അവ ആരോഗ്യത്തിന് നല്ലതാണെന്ന് പറയുന്നത്.

ഗോതമ്പു പൊടിയ്ക്കുമ്പോള്‍ ലഭിയ്ക്കുന്നതാണ് റവ. അതുകൊണ്ടുതന്നെ ഇതു കൊണ്ടുണ്ടാക്കുന്ന ഉപ്പുമാവിന് ആരോഗ്യഗുണങ്ങള്‍ ഏറുകയും ചെയ്യും. 100 ഗ്രാം റവയില്‍ 3 ഗ്രാം നാരുകള്‍, ഒരു ഗ്രാം കൊഴുപ്പ്, 12 ഗ്രാം പ്രോട്ടീന്‍, 71 ഗ്രാം കാര്‍ബോഹൈഡ്രേറ്റുകള്‍, , ഇതു കൂടാതെ കാല്‍സ്യം, അയേണ്‍, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക്, സോഡിയും എന്നിവയും അടങ്ങിയിട്ടുണ്ട്. ഉപ്പുമാവ് ഒരു ആരോഗ്യദായകമായ ഭക്ഷണം എന്നു പറയാന്‍ കാരണങ്ങള്‍ പലതാണ്.

പെതുവെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഉപ്പുമാവ്. കലോറി കുറഞ്ഞ ഗോതമ്പിന്റെ ഉപോല്‍പന്നമായ റവ പതുക്കെയാണ് ദഹിയ്ക്കുക. ഇതിനാല്‍ വിശപ്പ് അകറ്റി നിര്‍ത്താന്‍ നല്ലതാണ്. അമിത ഭക്ഷണം തടയാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് പ്രാതലിന് കഴിയ്ക്കുന്നതാണ് തടി കുറയ്ക്കാന്‍ ഏറെ നല്ലത്. ഇതില്‍ ധാരാളം നാരുകളും അടങ്ങിയിട്ടുള്ളതിനാലും തടി കുറയ്ക്കാന്‍ സഹായിക്കുന്നു.

ഇത് ഒരു ബാലന്‍സ്ഡ് ഡയറ്റാണന്ന് പറയാം. ഇതില്‍ നാരുകള്‍, വൈറ്റമിനുകള്‍, ആരോഗ്യകരമായ ഫാറ്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിന് കുറവു കൊളസ്‌ട്രോള്‍ മാത്രമേയുള്ളൂ. ധാരാളം അയേണ്‍ അടങ്ങിയ ഒന്നു കൂടിയാണ് ഉപ്പുമാവ്. ഇത് വിളര്‍ച്ച പോലുളള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്. ശരീരത്തിന് ഏറെ ഊര്‍ജം നല്‍കുന്ന ഇത് പ്രാതലാക്കുമ്പോള്‍ ഉന്മേഷവും ഊര്‍ജവുമെല്ലാം ലഭ്യമാകും. ഇതില്‍ പച്ചക്കറികള്‍ കൂടി ചേര്‍ത്തുണ്ടാക്കിയില്‍ ഗുണം ഏറും. ഉപ്പുമാവിൽ പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവയെല്ലാം ചേർക്കുന്നത് ഇവയക്ക് വ്യത്യസ്ത ഗുണങ്ങള്‍ നല്‍കുന്നതിന് സഹായിക്കുന്നു.

ഇതില്‍ മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവ ധാരാളമുണ്ട്. ഇതെല്ലാം എല്ലിനും നാഡീവ്യൂഹത്തിനും ഉത്തമമാണ്. ഇതിലെ സെലേനിയം പ്രതിരോധ ശേഷി നല്‍കുന്ന ഒന്നാണ്. ഇതിലടങ്ങിയിരിയ്ക്കുന്ന വൈറ്റമിന്‍ ഇ, ബി എന്നിവ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ സഹായിക്കും. ഇതിലെ പൊട്ടാസ്യം കിഡ്‌നിയുടെ ആരോഗ്യത്തിന് നല്ലതാണ്.

ചുരുക്കി പറഞ്ഞാൽ ശരീരത്തിന് ഒരു ദിവസം വേണ്ട മുഴുവന്‍ ഊര്‍ജ്ജവും ലഭിക്കാന്‍ റവ ഉപ്പുമാവ് സഹായിക്കും. എല്ലുകളുടെ ആരോഗ്യത്തിനും നല്ല ദഹനം ലഭിക്കാനും ഇത് സഹായിക്കുന്നു. ഗോതമ്പിൻറെ തരി കൊണ്ടുണ്ടാക്കുന്ന സൂചി റവയിൽ ധാരാളം ഫൈബറുകൾ അടങ്ങിയിരിക്കുന്നു. റവയിലെ ന്യൂട്രിയന്റുകള്‍ ഹൃദയാരോഗ്യം കാത്തു സൂക്ഷിയ്ക്കും. ഉപ്പുമാവില്‍ കപ്പലണ്ടി, കശുവണ്ടിപ്പരിപ്പ് എന്നിവ ചേര്‍ക്കാറുണ്ട്. ഇത് ഇവയുടെ പോഷകഗുണം ഇരട്ടിപ്പിയ്ക്കുന്നു.

Health tip
Advertisment