Advertisment

ഈ മൂന്ന് പാനീയങ്ങള്‍ പൊണ്ണത്തടി കുറയ്ക്കും…

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

എന്തൊക്കെ ചെയ്തിട്ടും ഈ പെണ്ണിന്റെ തടി കുറയുന്നില്ലന്നേ ! ഈ ചെറുക്കനിങ്ങനെ തടിവച്ചുപോയാലെങ്ങനാ… നാലുപേരൊത്തുകൂടുന്ന പലയിടത്തും ഉയരുന്ന പ്രധാന ചോദ്യങ്ങളാണ് ഇത്. രാവിലെ വെറും വയറ്റില്‍ പാവയ്ക്കാ ജ്യൂസും കുടിച്ചിട്ടും തടി കുറയുന്നില്ലെന്നാണോ നിങ്ങളുടെ പരാതി.

വഴിയുണ്ട്. തടി കുറയ്ക്കാനും സുന്ദരീ സുന്ദരന്‍മാരാകാനും വ്യായാമത്തിനൊപ്പം ഭക്ഷണ ക്രമം തന്നെയാണ് പ്രധാനം. ഇതിനായി സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടുത്തുകയാണ് ഞങ്ങള്‍ ഇക്കുറി. പാനീയങ്ങളെന്നു പറഞ്ഞാല്‍ അത്ര കഷ്ടപ്പാടൊന്നുമില്ല ഇതു കുടിക്കാന്‍.

ഇതില്‍ ഏറ്റവും പ്രധാനമാണ് ഗ്രീന്‍ ടീ. നല്ല ഗുണങ്ങളുള്ളതിനാല്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഒരു പാനീയമാണ് ഗ്രീന്‍ ടീ. ഇതൊരു മികച്ച കാലറി രഹിത പാനീയമാണ്. പഞ്ചസാര ചേര്‍ക്കാതെ, ഇളം ചൂടുള്ള ഗ്രീന്‍ ടീ മാത്രമായി കുടിക്കുന്നതാണ് ഗുണപ്രദം.

publive-image

ദിവസവും ഗ്രീന്‍ ടീ കുടിക്കുന്നവര്‍ക്ക് അത് സ്ഥിരമായി ഉപയോഗിക്കാത്തവരെക്കാള്‍ കൂടിയ നിരക്കില്‍ ഭാരം കുറയുന്നുവെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ഗ്രീന്‍ ടീ പോലെ തന്നെ ഗുണപ്രദമാണ് മിന്റ് ടീ. മിന്റ് ടീ ഭക്ഷണത്തോടുള്ള അമിതാവേശം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇതു കുടിക്കുന്നത് അസമയങ്ങളില്‍ ഉണ്ടാകുന്ന വിശപ്പിനെ ഇല്ലാതാക്കും.

publive-image

ഭക്ഷണത്തിനു ശേഷം ഒരു ഗ്‌ളാസ് മിന്‍റ് ടീ കുടിക്കുന്നത് വയറിന്റെ അസ്വസ്ഥതകളും അമിതമായ വിശപ്പും ഇല്ലാതാക്കും. സ്വാഭാവികമായും അത് ശരീരഭാരവും കുറയ്ക്കും.

ഇനി മറ്റൊരു പ്രധാന പാനീയം നമ്മുടെ കരിക്കിന്‍ വെള്ളം തന്നെ. സ്വാഭാവിക രുചിയും ഇടത്തരം മധുരവും ആരോഗ്യപരമായ നിരവധി ഗുണങ്ങളും കരിക്കിന്‍ വെള്ളത്തെ വ്യത്യസ്തമാക്കുന്നു.

publive-image

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ജ്യൂസുകളില്‍ കൂടിയ അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ടാവും. അത് ഭക്ഷണക്രമത്തെ തന്നെ തകിടം മറിക്കും. അതിനാല്‍, കുറഞ്ഞ കലോറിയുള്ള ജ്യൂസുകള്‍ തെരഞ്ഞെടുക്കുന്നതിന് പ്രത്യേകം ശ്രദ്ധ വേണം. അതുകൊണ്ടുതന്നെ ഭാരം കുറയ്ക്കാനുള്ള മികച്ച ഒരു ഉപാധികളാണ് ഈ മൂന്നു പാനീയങ്ങളും.

Health
Advertisment