ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുതേ...

ഇവ ശരീരത്തിലെ കോശങ്ങളെ നശിപ്പിക്കുകയും കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. 

New Update
d5179f4d-05cc-4155-b82f-4c7ce6920e03

ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. അത് കാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ മാരക രോഗങ്ങള്‍ക്ക് കാരണമായേക്കാം. വീണ്ടും ഉപയോഗിക്കുമ്പോള്‍ എണ്ണ വഷളാകുകയും ദോഷകരമായ ഉപോല്‍പ്പന്നങ്ങള്‍ രൂപപ്പെടുകയും ചെയ്യുന്നു. എണ്ണ വീണ്ടും ഉപയോഗിക്കുമ്പോള്‍ അതില്‍ ട്രാന്‍സ്ഫാറ്റുകള്‍ രൂപപ്പെടുകയും കൊളസ്‌ട്രോള്‍ കൂടുകയും ചെയ്യും. 

Advertisment

<> ഹാനികരമായ വസ്തുക്കളുടെ രൂപീകരണം: ഉയര്‍ന്ന താപനിലയില്‍ എണ്ണ വീണ്ടും ചൂടാക്കുമ്പോള്‍ ഫ്രീ റാഡിക്കലുകള്‍ ഉണ്ടാകുന്നു. ഇവ ശരീരത്തിലെ കോശങ്ങളെ നശിപ്പിക്കുകയും കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. 

<> ട്രാന്‍സ്ഫാറ്റുകളുടെ വര്‍ദ്ധന: എണ്ണ വീണ്ടും ചൂടാക്കുമ്പോള്‍ ട്രാന്‍സ്ഫാറ്റുകള്‍ ഉണ്ടാകുന്നു. ഇവ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ഹൃദ്രോഗ സാധ്യത കൂട്ടുകയും ചെയ്യുന്നു. 

അണുബാധയും ദഹന പ്രശ്‌നങ്ങളും: ഉപയോഗിച്ച എണ്ണയില്‍ ബാക്ടീരിയ വളരാനും ഭക്ഷ്യവിഷബാധയ്ക്കും സാധ്യതയുണ്ട്. അസിഡിറ്റി, നെഞ്ചെരിച്ചില്‍ തുടങ്ങിയ ദഹനപ്രശ്‌നങ്ങളും ഇതുമൂലമുണ്ടാകാം. 

എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഉപയോഗിച്ച എണ്ണ നാം മറ്റ് ഭക്ഷണാവശിഷ്ടങ്ങള്‍ ഉണ്ടെങ്കില്‍ അരിച്ചു മാറ്റുക. അംഗീകൃത ഏജന്‍സികള്‍ക്ക് ഉപയോഗിച്ച എണ്ണ കൈമാറാന്‍ തയ്യാറാകുക. ണ്ണ ചൂടാക്കുമ്പോള്‍ കറുപ്പ് നിറമോ പുകയോ വരുന്നുണ്ടെങ്കില്‍ അത് ഉപയോഗിക്കരുത്.

സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് ഉപയോഗിച്ച എണ്ണ കൈകാര്യം ചെയ്യുന്നതിന് ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവരെ ഉപയോഗിച്ച എണ്ണ കൈമാറാന്‍ ശ്രദ്ധിക്കുക.

Advertisment