മുഖക്കുരുവാണോ പ്രശ്‌നം...?

നിങ്ങളുടെ മുടി എണ്ണമയമുള്ളതാണെങ്കില്‍ വിയര്‍പ്പ്, പൊടി എന്നിവ കൂടുതല്‍ അടിഞ്ഞുകൂടും.

New Update
pimples

മുഖക്കുരു സൗന്ദര്യ സംരക്ഷണത്തില്‍ വലിയ പ്രശ്‌നമാണ്. എണ്ണമയമുള്ള ചര്‍മ്മം, ജങ്ക് ഫുഡ് അല്ലെങ്കില്‍ സമ്മര്‍ദ്ദം എന്നിവയാണ് മുഖക്കുരുവിന് പ്രധാന കാരണം. 

എണ്ണമയമുള്ള മുടി 

Advertisment

നിങ്ങളുടെ മുടി എണ്ണമയമുള്ളതാണെങ്കില്‍ വിയര്‍പ്പ്, പൊടി എന്നിവ കൂടുതല്‍ അടിഞ്ഞുകൂടും. മുടി മുഖത്ത് സ്പര്‍ശിക്കുമ്പോള്‍ ഇവ സുഷിരങ്ങള്‍ അടയുകയും മുഖക്കുരുവിന് കാരണമാവുകയും ചെയ്യും. 

വൃത്തികെട്ട തലയിണ കവറുകള്‍

പകല്‍ സമയത്ത് മുടിയില്‍  അഴുക്കും എണ്ണയും ബാക്ടീരിയയും അടിഞ്ഞുകൂടും. മുടി കഴുകാതെ ഉറങ്ങുമ്പോള്‍ അവ തലയിണ കവറില്‍ പറ്റും. അതേ തലയിണ രാത്രി മുഴുവന്‍ നിങ്ങളുടെ മുഖത്ത് സ്പര്‍ശിക്കുകയും മുഖക്കുരുവിന് കാരണമാകുകയും ചെയ്യുന്നു.

ചെവിയിലെ മെഴുക്

ചര്‍മ്മസംരക്ഷണത്തില്‍  ചെവികളെ ഉള്‍പ്പെടുത്താത്തവരാണ് മിക്കവരും. പക്ഷെ ഇയര്‍വാക്‌സ് അടിഞ്ഞുകൂടുന്നത്  ചര്‍മ്മത്തിലേക്ക് ബാക്ടീരിയകള്‍ വ്യാപിക്കാന്‍ സാധായത കൂട്ടുന്നു. അതുകൊണ്ടാണ് ചെവിക്കും താടിയെല്ലിനും ചുറ്റും  പലപ്പോഴും മുഖക്കുരു പ്രത്യക്ഷപ്പെടുന്നത്.

ഹെയര്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍

സ്‌റ്റൈലിംഗ് ജെല്ലുകള്‍, സ്‌പ്രേകള്‍, സെറം എന്നിവയില്‍ പലപ്പോഴും കനത്ത എണ്ണകളും സിലിക്കണുകളും അടങ്ങിയിട്ടുണ്ട്. അവ ചര്‍മ്മത്തില്‍ ഉപയോഗിച്ചാല്‍ സുഷിരങ്ങള്‍ അടഞ്ഞുപോകും.  പ്രത്യേകിച്ച് നെറ്റിയില്‍  മുഖക്കുരു ഉണ്ടാകാന്‍ കാരണമാകും.

ഇയര്‍ഫോണുകളും ഇയര്‍ ആക്‌സസറികളും

ഇയര്‍ഫോണുകള്‍, ഇയര്‍ബഡുകള്‍, കമ്മലുകള്‍ എന്നിവപോലും വിയര്‍പ്പ്, അഴുക്ക്, ബാക്ടീരിയ എന്നിവയ്ക്കു കാരണമാണ്. ഇവ ചര്‍മ്മവുമായി ബന്ധപ്പെടുമ്പോള്‍ മുഖക്കുരു കൂടാന്‍ കാരണമാകുന്നു.

ഹെയര്‍ ആക്‌സസറീസ്

ഹെയര്‍ ബ്രഷുകള്‍, ചീപ്പുകള്‍, സ്‌ക്രഞ്ചികള്‍, ഹെഡ്ബാന്‍ഡുകള്‍ എന്നിവയില്‍ എണ്ണയും ഉല്‍പ്പന്ന അവശിഷ്ടങ്ങളും അടിഞ്ഞുകൂടുന്നു. വൃത്തിയാക്കാതെ  അവ വീണ്ടും ഉപയോഗിക്കുമ്പോള്‍ മുഖത്തേക്കു ബാക്ടീരിയ വ്യാപിക്കുകയും മുഖക്കുരുവിന് കാരണമാവുകയും ചെയ്യുന്നു.

വ്യായാമം

വ്യായാമത്തിന് ശേഷം വിയര്‍പ്പ് മുടിയിലും ചെവിയിലും എണ്ണയും ബാക്ടീരിയയും സൃഷ്ടിക്കും. ഉടനടി കഴുകിയില്ലെങ്കില്‍, അത് സുഷിരങ്ങളില്‍ അടിഞ്ഞുകൂടുകയും മുഖക്കുരുവിനു കാരണമാവുകയും ചെയ്യും. 

Advertisment