വെളിച്ചെണ്ണ പല ചര്‍മ പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ്. ചര്‍മത്തിലെ ചൊറിച്ചിലും അലര്‍ജി പോലുള്ള പ്രശ്നങ്ങള്‍ക്കുമെല്ലാം ഇതു പുരട്ടി പരിഹാരമുണ്ടാക്കാം. ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാനും ഇതേറെ നല്ലതാണ്.
ചര്‍മത്തിനു നിറം നല്‍കാന്‍ വെളിച്ചെണ്ണ ഉപയോഗിക്കാം. ഇതില്‍ ഒരു വഴിയാണ് നെല്ലിക്കാനീരു ചേര്‍ത്തു മുഖത്തു പുരട്ടുന്നത്. നെല്ലിക്കയും വൈറ്റമിന്‍ സിയാല്‍ സമ്പുഷ്ടമാണ്. മുഖത്തു പുരട്ടാനും കഴിയ്ക്കാനുമെല്ലാം നെല്ലിക്കയുടെ നീരു നല്ലതുമാണ്.
വെളിച്ചെണ്ണയും നല്ല ശുദ്ധമായ നെല്ലിക്കയുടെ നീരും ചേര്‍ത്തിളക്കി മുഖത്തു പുരട്ടുന്നത് നല്ല നിറത്തിന് സഹായിക്കുന്നു. ചര്‍മത്തിലെ ചുളിവുകള്‍ നീക്കും.
ചര്‍മത്തിന് നിറം നല്‍കുന്ന ഒന്നാണ് ചെറുനാരങ്ങാ നീര്. വെളിച്ചെണ്ണയും ചെറുനാരങ്ങാ നീരും കലര്‍ത്തി മുഖത്തു പുരട്ടാം. വെളിച്ചെണ്ണ ചെറുതായി ചൂടാക്കി ഇതില്‍ നാരങ്ങാനീരു കലര്‍ത്തി പുരട്ടാം.
സ്വാഭാവിക ബ്ലീച്ചിംഗ് ഏജന്റാണ് ചെറുനാരങ്ങ. ഇതിലെ വൈറ്റമിന്‍ സി, സിട്രിക് ആസിഡ് എന്നിവ ഏറെ നല്ലതാണ്. ഇത് നല്ല ബ്ലീച്ചിംഗ് ഇഫക്ട് നല്‍കും. വെളിച്ചെണ്ണ, തേന്‍, ചെറുനാരങ്ങാനീര്, ഒരു നുള്ളു കടലമാവ് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.ചര്‍മത്തിനു മൃദുത്വവും തിളക്കവും ലഭിയ്ക്കുകയും ചെയ്യും. ഇത് നല്ല ബ്ലീച്ചിംഗ് ഇഫക്ട് നല്‍കും.
വെളിച്ചെണ്ണയ്ക്കൊപ്പം ചന്ദനം, രക്തചന്ദനം എന്നിവ കലര്‍ത്തിയും മുഖത്തു പുരട്ടാം. ഇതും ചര്‍മത്തിന് നിറം നല്‍കാന്‍ ഏറെ നല്ലതാണ്.മുഖത്തിന് നിറം നല്‍കുമെന്നു മാത്രമല്ല, മുഖത്തെ പിഗ്മന്റേഷനുളള നല്ലൊരു പരിഹാരം കൂടിയാണിത്.