വെളിച്ചെണ്ണ ഉപയോഗിച്ച് ലിപ് ബാം വീട്ടില്‍ത്തന്നെ തയാറാക്കാം. ചുണ്ടിന് നിറം ലഭിക്കുന്നതിനാല്‍ ഇതിനെ ലിപ്സ്റ്റിക്കായും ഉപയോഗിക്കാം.
ബീവാക്‌സ് എടുത്ത ശേഷം അതിലേക്ക് കുറച്ച് വെളിച്ചെണ്ണ ചേര്‍ത്ത് ഡബിള്‍ ബോയില്‍ ചെയ്യുക. തേനും ലാവന്‍ഡര്‍, ഓറഞ്ച്, ടീ ട്രീ തുടങ്ങി ഏതെങ്കിലും ഒരു എസന്‍ഷ്യല്‍ ഓയിലും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് തണുക്കാന്‍ വയ്ക്കുക. ശേഷം ചെറിയ ബോട്ടിലിലാക്കി സൂക്ഷിക്കാം.
മാതളത്തിന്റെ ജ്യൂസ് എടുത്തശേഷം കുറച്ച് വെളിച്ചെണ്ണ ചേര്‍ക്കുക. ഇതിനെ ഒരു ബോട്ടിലിലാക്കി ഫ്രിഡ്ജില്‍ തണുക്കാന്‍ വയ്ക്കുക.