മുഖക്കുരുവും പാടുകളും മാഞ്ഞ് ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ മഞ്ഞള്‍...

ചര്‍മ്മത്തിന് തിളക്കം നല്‍കാനും ഇത് ഉത്തമമാണ്. 

New Update
turmeric

മഞ്ഞള്‍ മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിന് പല ഗുണങ്ങളും നല്‍കുന്നു. മുഖക്കുരു, പാടുകള്‍, ചര്‍മ്മത്തിലെ ചുവപ്പ്, വരള്‍ച്ച എന്നിവ അകറ്റാന്‍ ഇത് സഹായിക്കും. കൂടാതെ, ചര്‍മ്മത്തിന് തിളക്കം നല്‍കാനും ഇത് ഉത്തമമാണ്. 

Advertisment

മഞ്ഞളിന്റെ ഗുണങ്ങള്‍ 

മുഖക്കുരുവും പാടുകളും കുറയ്ക്കുന്നു

മഞ്ഞളിലെ ആന്റി ബാക്ടീരിയല്‍, ആന്റിസെപ്റ്റിക് ഗുണങ്ങള്‍ മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നു. സ്ഥിരമായി ഉപയോഗിച്ചാല്‍ മുഖക്കുരുവും പാടുകളും കുറയുകയും ചര്‍മ്മം കൂടുതല്‍ തെളിച്ചമുള്ളതാകുകയും ചെയ്യും. 

ചര്‍മ്മത്തിലെ ചുവപ്പ് കുറയ്ക്കുന്നു

മഞ്ഞളിലെ കുര്‍ക്കുമിന്‍ എന്ന ഘടകം ചര്‍മ്മത്തിലെ ചുവപ്പ്, വീക്കം എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു. 

വരണ്ട ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുന്നു

മഞ്ഞള്‍ ചര്‍മ്മത്തെ ആഴത്തില്‍ ഈര്‍പ്പമുള്ളതാക്കുകയും വരള്‍ച്ച മാറ്റുകയും ചെയ്യുന്നു. 

ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു

മഞ്ഞളിലെ ആന്റിഓക്‌സിഡന്റുകള്‍ ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു. 

ചര്‍മ്മത്തെ സംരക്ഷിക്കുന്നു

മഞ്ഞളിലെ ആന്റിഓക്‌സിഡന്റുകള്‍ സൂര്യപ്രകാശത്തില്‍ നിന്നുള്ള ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നു. 

 

Advertisment