നര ഒളിപ്പിക്കാം... ചായപ്പൊടിയും നെല്ലിക്കാപ്പൊടിയും മാത്രം മതി

ഷാംപൂ ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയ മുടിയിലേക്ക് ഈ ഡൈ പുരട്ടിക്കൊടുക്കുക.

New Update
53535444

മാറുന്ന കാലാവസ്ഥയും പോഷകാഹാരക്കുറവും കാരണം ചെറിയ കുട്ടികളില്‍ പോലും ഇന്ന് നര വരികയാണ്.  ചായപ്പൊടിയും നെല്ലിക്കാപ്പൊടിയുമുണ്ടെങ്കില്‍ നരച്ച മുടികളെ ഈസിയായി കറുപ്പിക്കാം...

Advertisment

5353

ആവശ്യമായ സാധനങ്ങള്‍

വെള്ളം - ഒരു ഗ്ലാസ്

ചായപ്പൊടി - 2 ടീസ്പൂണ്‍

നെല്ലിക്കപ്പൊടി - 4 ടീസ്പൂണ്‍

ഇരുമ്പ് ചീനച്ചട്ടിയില്‍ ചായപ്പൊടിയും നെല്ലിക്കപ്പൊടിയുമെടുത്ത് കരിയാതെ വറുത്തെടുക്കുക. തണുക്കുമ്പോള്‍ ഇത് മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കുക. ശേഷം ഇത്  ഇരുമ്പ് ചീനച്ചട്ടിയിലിട്ട് വെള്ളം ചേര്‍ത്ത് തിളപ്പിച്ചെടുക്കുക. അധികം വറ്റണ്ട്. ശേഷം 24 മണിക്കൂര്‍ അടച്ച് സൂക്ഷിക്കുക.

ഉപയോഗിക്കേണ്ട വിധം

24 മണിക്കൂര്‍ കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയ മുടിയിലേക്ക് ഈ ഡൈ പുരട്ടിക്കൊടുക്കുക. മുടിയിലും ശിരോചര്‍മത്തിലും മുഴുവന്‍ ഡൈ പുരട്ടണം. ഒന്നോ രണ്ടോ മണിക്കൂറിനുശേഷം കഴുകാം.