ഒട്ടിയ കവിള്‍ കവിള്‍ തുടുക്കാന്‍...

ബീറ്റ്റൂട്ട്, ക്യാരറ്റ് ജ്യൂസ് എന്നിവ, ഉണക്കമുന്തിരി വെള്ളം എന്നിവ കുടിയ്ക്കുന്നത് നല്ലതാണ്. 

New Update
Chubby cheeks

തുടുത്ത കവിള്‍ സൗന്ദര്യത്തിന്റെ ലക്ഷണമാണ്. അതിനായി ചില വഴികള്‍ നോക്കാം...

Advertisment

നല്ല ഭക്ഷണം കഴിയ്ക്കുക, വെള്ളം കുടിയ്ക്കുക എന്നതും പ്രധാനമാണ്. ബീറ്റ്റൂട്ട്, ക്യാരറ്റ് ജ്യൂസ് എന്നിവ, ഉണക്കമുന്തിരി വെള്ളം എന്നിവ കുടിയ്ക്കുന്നത് നല്ലതാണ്. 

ഇരു കവിളുകളിലും കൈകള്‍ കൊണ്ട് പതുക്കെ ടാപ്പ് ചെയ്യുക, അതായത് പതിയെ അടിയ്ക്കുക. ഇത് മുഖത്ത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും. ഇത് മുഖത്തിന് തുടിപ്പ് വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും. 

കവിളുകള്‍ ഇരുവശത്തേയ്ക്കും വലിച്ചു പിടിച്ച് അല്‍പം കഴിഞ്ഞ് വിടുക. ഇതെല്ലാം കഴിയുന്നത്ര തവണ ആവര്‍ത്തിക്കാം. 

കവിളുകള്‍ വീര്‍പ്പിച്ച് പിടിച്ച് ഇരുവശത്തേയ്ക്കും ചുണ്ടുകള്‍ അനക്കുക. ഇത് കഴിയുന്നത്ര സമയം ചെയ്യുകയും വേണം. ഇതല്ലാതെ ഓരോ വശത്തയേക്ക് കുറച്ച് നേരം കവിളുകള്‍ വീര്‍പ്പിച്ച് ചുണ്ട് വയ്ക്കാം. 

വായില്‍ വെളളം നിറച്ചുപിടിച്ച് കഴിയുന്നത്ര സമയം പിടിച്ച് വയ്ക്കുക. ഇതും ഗുണം നല്‍കും. ഇതെല്ലാം കഴിയുന്നത്ര സമയം ചെയ്യാം. സ്ഥിരം ചെയ്യാം.

കവിളുകളില്‍ ഏതെങ്കിലും ക്രീം പുരട്ടി മുകളിലേക്ക്, വശങ്ങളിലേക്ക് മസാജ് ചെയ്യുന്നത് നല്ലതാണ്. 

കവിളുകള്‍ വീര്‍പ്പിച്ച് കഴിയാവുന്നത്ര സമയം പിടിയ്ക്കുക. ഇത് കവിളുകള്‍ തുടക്കാനും കവിളിന് വണ്ണം വയ്ക്കാനും സഹായിക്കും. മാത്രമല്ല, കവിളിലെ വരകളും ചുളിവുകളും മാറാനും ഇത് നല്ലതാണ്.