Advertisment

വേനൽക്കാലത്തെ സൗന്ദര്യ സംരക്ഷണം എങ്ങനെ വേണം; അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

New Update
വരണ്ട മുഖമാണോ? യുവത്വം കൊണ്ടുവരാൻ  ഈ രണ്ട് കാര്യങ്ങൾ മാത്രം മതി

വേനല്‍ച്ചൂട് എല്ലാവരെയും അലട്ടുന്ന ഒന്നാണ്. പ്രത്യേകിച്ച് ചർമ സംരക്ഷണം എന്നത് ഈ സമയത്ത് പലർക്കും ഒരു ബുദ്ധിമുട്ടാണ്. ചര്‍മം കരുവാളിക്കുന്നതും മുഖക്കുരു കൂടുന്നതും എല്ലാം വേനൽക്കാലത്തെ പ്രധാന പ്രശ്നമാണ്. സൂര്യപ്രകാശം എല്ക്കുന്നത് കൊണ്ടുള്ള പ്രശ്‌നങ്ങളിൽ നിന്നും മുഖത്തെ സംരക്ഷിക്കാൻ ചില പൊടികൈകൾ പരീക്ഷിക്കാവുന്നതാണ്‌.

Advertisment

മുഖം ഇടയ്ക്കിടെ തണുത്ത വെള്ളത്തില്‍ കഴുകുന്നത് വേനല്‍ക്കാല നല്ലതാണ്. അതുപോലെ മുഖം കഴുകി തുടച്ചശേഷം തണുത്ത പാല്‍ ഒരു കോട്ടനില്‍ മുക്കി മുഖത്ത് പുരട്ടാം. പ്രത്യേകിച്ചും വെയിലില്‍ നിന്നും വരുമ്പോൾ. പാൽ നല്ലൊരു ടോണർ ആയി പ്രവർത്തിക്കും. തൈരും ഇതിനു മികച്ച പൊടികൈ ആണ്.കൂടാതെ എസ്പിഎഫ് 30 എങ്കിലുമുള്ള സണ്‍സ്‌ക്രീന്‍ മുഖത്ത് പുരട്ടുന്നതും സൺ ടാൻ നിൽക്കുന്നതിൽ നിന്നും പ്രതിരോധിക്കും.

Advertisment