Advertisment

രാത്രിയിൽ ഈ ഭക്ഷണങ്ങൾ കഴിക്കരുതെ! അപകടമാണ്

New Update
health

അത്താഴം അത്തിപ്പഴത്തോളം എന്നാണ് ചൊല്ല് എന്നാൽ പലരും അത്താഴം കുറെ അധികം വാരിവലിച്ച്  കഴിക്കാറുണ്ട് ഇത് ഭാവിയിൽ പല രോഗങ്ങൾക്കും കാരണമാകുകയും ചെയ്യുന്നു. രാത്രിയിൽ  ലഘു ഭക്ഷണങ്ങൾ കഴിക്കുന്നതാണ്  ആരോ​ഗ്യത്തിന്ന എപ്പോഴും നല്ലത്. അതുപോലെ തന്നെ രാത്രിയിൽ ചില ഭക്ഷണങ്ങൾ  ഒഴിവാക്കണം.  രാത്രിയിൽ    ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ ഏതെല്ലാം എന്ന് അറിഞ്ഞിരിക്കാം 

Advertisment

ബിരിയാണി 

ബിരിയാണി പോലുള്ള ഭക്ഷണങ്ങൾ രാത്രിയിൽ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം, ഉപയോഗിക്കുന്ന അരിയും മസാലകളും കാരണം കലോറിയും കൂടുതലായിരിക്കും. ഇത് ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുകയും ശരീരഭാരം കൂടാൻ കാരണമാവുകയും ചെയ്യും.  

ഐസ്‌ക്രീം

രാത്രിയിൽ ഐസ്‌ക്രീം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയർത്താൻ ഇടവരുത്തും. ഉറക്കക്കുറവിനും കാരണമാകും. അതുകൊണ്ട് രാത്രിയിൽ  ഐസ്‌ക്രീം   ഒഴിവാക്കുക 

ജങ്ക്ഫുഡ്

ജങ്ക്ഫുഡ്, മസാല അടങ്ങിയ ഭക്ഷണം, എന്നിവയും രാത്രിയിൽ  ഒഴിവാക്കുക. 

പാസ്ത 

രാത്രിയിൽ പാസ്ത കഴിക്കുന്ന ശീലമുണ്ടെങ്കിൽ അത് ഒഴിവാക്കുക. പാസ്തയിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ് കൊഴുപ്പായി മാറി അത് അമിതവണ്ണത്തിനും കൊളസ്ട്രോൾ വർദ്ധിക്കുന്നതിനും കാരണമാകും.  രാത്രിയിൽ നൂഡിൽസ് പോലുള്ള ഭക്ഷണങ്ങളും ഒഴിവാക്കുക. 

ചോക്ലേറ്റുകൾ  

കഫീൻ ധാരാളം അടങ്ങിയ ഡാർക് ചോക്ലേറ്റുകൾ  രാത്രിയിൽ  കഴിക്കരുത്. ഇത് ശരീരഭാരം കൂട്ടും. മാത്രമല്ല, ഡാർക് ചോക്ലേറ്റുകൾ രാത്രി കഴിക്കുന്നത് ഉറക്കക്കുറവിന് കാരണമാകും.

കൂടാതെ സോസേജ്, ബേക്കൻ ഹാം, ഹോട്ട്ഡോഗ് തുടങ്ങിയ സംസ്‌കരിച്ച ഇറച്ചി വിഭവങ്ങൾ നിത്യേന കഴിക്കുന്നത് ഫാറ്റി ലിവറിനു കാരണമാകും. രാത്രി എട്ട് മണിക്ക് മുമ്പ് അത്താഴം കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ധ‍ർ പറയുന്നു.

Advertisment