Advertisment

അറിയുമോ ! റെഡ്‌വൈന്‍ കുടിക്കുന്നത് അല്‍ഷിമേഴ്‌സിനെ തടയുമെന്ന് പഠനം

New Update
ശവസംസ്‌കാര ചടങ്ങില്‍ വിതരണം ചെയ്ത വൈനില്‍ വിഷം; കംബോഡിയയില്‍ വ്യാജ വൈന്‍ കഴിച്ച് ഏഴു പേര്‍ മരിച്ചു

മറവി രോഗം ബാധിച്ചവര്‍ക്കും മറവിയെ പേടിക്കുന്നവര്‍ക്കും ആശ്വാസ വാര്‍ത്ത. മറവിരോഗത്തെ തടയാന്‍ റെഡ് വൈന് കഴിയുമെന്ന് പഠനം . ചുവന്ന മുന്തിരി, റാസ്‌ബെറി, ചോക്കലേറ്റ് ഉല്‍പ്പടെയുളളവ മറവി രോഗത്തെ പ്രതിരോധിക്കുമെന്ന് ചികിത്സാ പരീക്ഷണം വ്യക്തമാക്കുന്നു.

Advertisment

അല്‍ഷിമേഴ്‌സ് രോഗബാധിതര്‍ റെഡ് വൈന്‍ കഴിക്കുന്നത് രോഗബാധയുടെ വ്യാപ്തിയെ തടയുമെന്നും പഠനം വ്യക്തമാക്കുന്നു.



എ ബീറ്റയിലുള്ള കുറവ് ഓര്‍മക്കുറവ് വര്‍ദ്ധിപ്പിക്കുകയും അല്‍ഷിമേഴ്‌സിന് ആക്കം കൂട്ടുകയും ചെയ്യും. എന്നാല്‍  റെഡ് വൈനിലെ റെസ്‌വെറാട്രോള്‍ ഗുണപുരമായ മാറ്റമുണ്ടാക്കും എന്ന് പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട് .

മറവിരോഗത്തിന് കാരണമാകുന്ന തലച്ചോറിലെ പ്രതിബന്ധങ്ങളെ നേരിടാന്‍ റെസ്‌വെറാട്രോളിന് കഴിയുമെന്നത് പ്രധാന കാര്യമാണ്. ചെറിയ പഠനമാണിതെന്നും തുടര്‍ പരീക്ഷണങ്ങള്‍ നടത്തി ശരിയായ സാധ്യതകള്‍ കണ്ടെത്തേണ്ടതുണ്ടെന്നും പഠനത്തിൽ പറയുന്നുണ്ട് 

Advertisment