ഫ്‌ളാക്‌സ് സീഡ്‌സ് കുതിര്‍ത്തുവച്ച വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിക്കൂ... ആഴ്ചകള്‍ക്കുള്ളില്‍ മാറ്റങ്ങള്‍ അറിയാം

New Update
flaxseeds-

രാവിലെ വെറുംവയറ്റില്‍ ഫ്‌ളാക്‌സ് സീഡ്‌സ് കുതിര്‍ത്തുവച്ച വെള്ളം കുടിച്ചാല്‍ നിരവധി ആരോഗ്യഗുണങ്ങളുണ്ട്. പ്രകൃതിദത്ത ഫൈബര്‍ ധാരാളമായി അടങ്ങിയിട്ടുണ്ട് ഫ്ളാക്സ് സീഡ്‌സില്‍. രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ദഹനവ്യവസ്ഥയെ സഹായിക്കുകയും മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ തടയുകയും ചെയ്യും. കൂടാതെ കുടലിന്റെ ആരോഗ്യത്തിനും ഉത്തമമാണ്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട് ഇതില്‍.  മത്സ്യം കഴിക്കാത്തവര്‍ക്ക് ഒമേഗ 3 ഫാറ്റി ആസിഡ് ലഭ്യമാക്കാന്‍ ഫ്ളാക്സ് സീഡുകളും ഫ്ളാക്സ് സീഡ് ഓയിലും ഡയറ്റില്‍ ഉള്‍പ്പെടുത്തണം. തലച്ചോറിന്റെ ആരോഗ്യത്തിനും നല്ലതാണെന്ന് വിദഗ്ധര്‍ പറയുന്നു.

Advertisment

ഫ്ളാക്സ് സീഡുകള്‍ കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. കൂടാതെ ഹൃദയാരോഗ്യം സംരക്ഷിക്കാനും ഉത്തമം. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനുള്ള കഴിവും സീഡ്‌സിനുണ്ട്. ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്കും ഫ്ളാക്സ് സീഡ്‌സ് കുതിര്‍ത്ത് വച്ച വെള്ളം വെറും വയറ്റില്‍ കുടിക്കാം. കുടവയര്‍ കുറയ്ക്കാനും ശരീരഭാരത്തെ നിയന്ത്രിക്കാനും രാവിലെ കുടിക്കുന്നത് ഉത്തമമാണ്. ഫൈബര്‍ ധാരാളം അടങ്ങിയ ഫ്ളാക്സ് സീഡുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയും. ഒപ്പം ഇവ വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യും.

ഫ്ളാക്സ് സീഡ്‌സ് കുതിര്‍ത്തുവച്ച വെള്ളം പതിവായി കുടിക്കുന്നത് ചര്‍മത്തിന്റെ  ആരോഗ്യത്തിനും തലമുടിയുടെ ആരോഗ്യം നിലനിര്‍ത്താനും ഉത്തമമാണ്.

Advertisment