Advertisment

താരനും മുടികൊഴിച്ചിലിനും ഉപ്പ് കൊണ്ട് പരിഹാരം; ഫലം ദിവസങ്ങള്‍ക്കുള്ളില്‍ ലഭിക്കും

New Update
 dry hair dry hair  dry hair

 മുടികൊഴിച്ചിലും താരനും കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഇന്ന് പലരും. എന്നാൽ ഇതിനുള്ള ഒരു എളുപ്പമുള്ള പരിഹാരം എന്താണെന്ന് അറിഞ്ഞിരിക്കാം . തല കഴുകുന്ന  വെള്ളത്തില്‍ അല്‍പം ഉപ്പ് ചേര്‍ത്ത്  തല കഴുകുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ഉപ്പ് സഹായിക്കും.  ആഴ്ചയില്‍ രണ്ട് മൂന്ന് തവണ ഉപ്പ് ഉപയോഗിച്ചാല്‍ മതി.

 ഷാമ്പൂവില്‍ അല്‍പം ഉപ്പിട്ട് അത് കൊണ്ട് മുടി കഴുകുന്നത് മുടി വളരാന്‍ സഹായിക്കും . നല്ലതുപോലെ മസ്സാജ് ചെയ്ത ശേഷം പതിനഞ്ച് മിനിട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകിക്കളയേണ്ടതാണ്. ഇത് തലയോട്ടിയിലെ അഴുക്കിനെ പൂര്‍ണമായും ഇല്ലാതാക്കി മുടിക്ക് ആരോഗ്യവും നല്ല കരുത്തും ഉറപ്പും നല്‍കുന്നു. ഇത് മുടിക്ക് നല്ല ഉള്ള് ലഭിക്കുന്നതിനും തിളക്കം ലഭിക്കുന്നതിനും സഹായിക്കുന്നു.

ചെറുപ്പത്തിലേയുള്ള നര ഒഴിവാക്കാന്‍ ഉപ്പും വെളിച്ചെണ്ണയും മിക്സ് ചെയ്ത് മുടിയില്‍ തേക്കുന്നത് സഹായിക്കും. ഉപ്പിട്ട വെളിച്ചെണ്ണ കൊണ്ട് മസ്സാജ് ചെയ്യുന്നത് തലയോട്ടിയില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. 

Advertisment