Advertisment

ഇപ്പോഴും ക്ഷീണവും ശരീരവേദനയുമോ? എങ്കിൽ ഡയറ്റില്‍ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

New Update
മാതളനാരങ്ങ കഴിച്ചാളുള്ള ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം...

നമ്മുടെ ശരീരത്തില്‍ നിന്ന് അനാവശ്യമായ, അല്ലെങ്കില്‍ നമുക്ക് അപകടകരമായി വന്നേക്കാവുന്ന വിഷാംശങ്ങള്‍ പുറന്തള്ളുന്നതിന് ആന്‍റി-ഓക്സിഡന്‍റ്സ് നമ്മെ സഹായിക്കുന്നു. ഇത് ആകെ ആരോഗ്യത്തെ തന്നെ പോസിറ്റീവായി സ്വാധീനിക്കുന്നു. ഒപ്പം ചര്‍മ്മം കുറെക്കൂടി വൃത്തിയാകുന്നതിനും ഇത് കാരണമാകുന്നു.  ആന്‍റി-ഓക്സിഡന്‍റ്സ് അടങ്ങിയ ഭക്ഷണം അകത്തുചെല്ലുമ്പോള്‍ അത് നമുക്ക് ഉന്മേഷം പകരുന്നതായും പഠനങ്ങള്‍ പറയുന്നു. അതിനാല്‍ ക്ഷീണമകറ്റുന്നതിന് ഇവ ഏറെ സഹായകമെന്ന് പറയാം. 



ആന്‍റി-ഓക്സിഡന്‍റ്സ് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഏറെ സഹായകമാണ്. ഹൃദയസംബന്ധമായ അസുഖങ്ങളെ അകറ്റുന്നതിനും ഇത് സഹായിക്കുന്നു.  സ്കിൻ- മുടി എന്നിവയുടെ ആരോഗ്യം വര്‍ധിപ്പിക്കുന്നതിനും ആന്‍റി-ഓക്സിഡന്‍റ്സ് ഏറെ സഹായകമാണ്. ചര്‍മ്മത്തിന്‍റെ കാര്യത്തിലാണെങ്കില്‍ വെയിലേല്‍പിക്കുന്ന കേടുപാടുകള്‍ പരിഹരിക്കുന്നതിനാണ് ആന്‍റി-ഓക്സിഡന്‍റ്സ് കാര്യമായും സഹായകമാകുന്നത്.

ആന്റി ഓക്സിഡന്റുകൾ ധാരാളം ഉള്ള ഭക്ഷണസാധനങ്ങൾ വൈറ്റമിൻ എ– പാൽ, മുട്ട, കരൾ, വെണ്ണ ബീറ്റകരോട്ടിൻ– നിറമുള്ള പഴങ്ങളും പച്ചക്കറികളും, കാരറ്റ്, മധുരക്കിഴങ്ങ്, ചീര, മത്തങ്ങ. വൈറ്റമിൻ ബി6 – ഏത്തയ്ക്ക, തക്കാളി, ഉരുളക്കിഴങ്ങ്, തണ്ണിമത്തൻ, ധാന്യങ്ങൾ. വൈറ്റമിൻ സി– ഓറഞ്ച്, നെല്ലിക്ക, മുന്തിരി, പപ്പായ വൈറ്റമിൻ ഇ – സസ്യഎണ്ണകൾ (സൺഫ്ലവർ, ചോളം), ബദാം, വാൾനട്ട്, ഫ്ളാക്സ് സീഡ്, നിലക്കടല ലൂട്ടിൻ – പച്ചിലക്കറികൾ സെലീനിയം – തവിടോടു കൂടിയ ധാന്യങ്ങൾ, ഇറച്ചി സിങ്ക് – കടൽമൽസ്യം

Advertisment