Advertisment

രാത്രിയിൽ ഭക്ഷണം ഒഴിവാക്കുന്നത് നല്ലതോ? ഇത് അറിഞ്ഞിരിക്കുക

New Update
food.jpg

 രാത്രിയിലെ ഭക്ഷണം ഒഴുവാക്കിയാൽ  വണ്ണം കുറയ്ക്കാം എന്നണ്  പലരുടെയും ധാരണ.എന്നാൽ  ശരീരഭാരം കുറയ്‌ക്കുന്നതിന് ഡയറ്റിൽ നിന്നും  ഒരിക്കലും ഭക്ഷണം ഒഴിവാക്കരുത് എന്നാണ്  ആരോ​ഗ്യ വിദ​ഗ്ധർ   പറയുന്നത് 

Advertisment

പോഷക സമൃദമായ  പ്രഭാത ഭക്ഷണവും ലഘുവായ അത്താഴവും കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. അത്താഴവും ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ്. കാരണം ഇത് ശരീരത്തിന് ആവശ്യമായ പോഷണവും പ്രവർത്തനങ്ങളും ശരിയായി നടത്താനുമുള്ള ഊർജ്ജം നൽകുന്നുണ്ട് .

 അത്താഴം കഴിക്കാതിരിക്കുമ്പോൾ  ക്ഷീണവും ബലക്കുറവും അനുഭവപ്പെടും. അത്  ദൈനംദിന ജീവിതത്തെ ബാധിക്കാനുള്ള സാധ്യതയും കൂടുതലാണ്. കൂടാതെ അത്താഴം മുടക്കുന്നത് ഉറക്കത്തെയും ബാധിക്കും.

കൂടാതെ രാത്രിയിൽ ഭക്ഷണം കഴിക്കാതെ ഉറങ്ങുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ കാരണമാകും. അത്താഴം മുടക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യത കൂട്ടുന്നു. കൂടാതെ അത്താഴം ഒഴിവാക്കുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ മോശമായി ബാധിക്കും

Advertisment