Advertisment

'ലോകം എന്തു പറയുമെന്നത് പ്രശ്നമല്ല, ഇതാ എന്റെ ട്രാൻസ്ജെൻഡർ കൊച്ചുമകൾ' ; പരിചയപ്പെടുത്തി മുത്തശ്ശി

New Update

publive-image

Advertisment

ട്രാൻസ് സമൂഹത്തോട് ഇന്നും മുഖംതിരിക്കുന്നവർ ഏറെയാണ്. ഈ സാഹചര്യത്തിൽ ശ്രദ്ധേയമാവുകയാണ് എൺപത്തിയേഴുകാരിയായ ഒരു മുത്തശ്ശിയുടേയും അവരുടെ കൊച്ചുമകളുടേയും ജീവിതം.

ലോകം എന്തു പറയുമെന്നത് എനിക്ക് പ്രശ്നമല്ല, ഞാനിതാ എന്റെ ട്രാൻസ്ജെന്ററായ കൊച്ചുമകളെ പരിചയപ്പെടുത്തുന്നു എന്നു പറഞ്ഞാണ് മുത്തശ്ശിയുടെ വീഡിയോ വൈറലാവുന്നത്.

ഹ്യൂമൻസ് ഓഫ് ബോംബെ പേജിലൂടെ പുറത്തുവന്ന വീഡിയോയിൽ മുത്തശ്ശിയും കാലി എന്ന കൊച്ചുമകളുമാണുള്ളത്. ആൺകുട്ടിയായി ജനിച്ച കൊച്ചുമകൻ പിന്നീട് ട്രാൻസ്ജെൻഡറായതിനെക്കുറിച്ചും താൻ ഇരുകൈയും നീട്ടി സ്വീകരിച്ചതിനേക്കുറിച്ചും പറയുകയാണ് മുത്തശ്ശി.

താനൊരു പെണ്ണായി മാറിയെന്ന് അവൾ പറഞ്ഞപ്പോൾ സമൂഹവും ബന്ധുക്കളുമൊക്കെ എങ്ങനെയായിരിക്കും തന്റെ കൊച്ചുമകളെ സ്വീകരിക്കുക എന്നതായിരുന്നു ആ മുത്തശ്ശിയുടെ ആശങ്ക.

താൻ കൊച്ചുമകളെ സ്നേഹിക്കുന്നുണ്ടെന്നും അവളെ അവളായി ഉൾക്കൊള്ളുന്നുണ്ടെന്നും അറിയിക്കാൻ മുത്തശ്ശി തന്റെ ആഭരണങ്ങളും അവൾക്ക് കൈമാറി.

കാലി സന്തോഷത്തോടെ ഇരിക്കണമെന്നാണ് തന്റെ ആ​ഗ്രഹമെന്നും എൺപത്തിയേഴുകാരിയായ തനിക്ക് ഈ മാറ്റം സ്വീകരിക്കാമെങ്കിൽ നിങ്ങളോരോരുത്തർക്കും അതിനു കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നു പറഞ്ഞാണ് വീ‍ഡിയോ അവസാനിക്കുന്നത്.

life style
Advertisment