New Update
തിരുവനനന്തപുരം: സംസ്ഥാനത്ത് നാളെ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. പാലക്കാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കി. മുന്‍കരുതലിന്റെ ഭാഗമായി ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ചയും സമാനമായ ജാഗ്രതാനിര്‍ദേശമാണ് ഇടുക്കിയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
Advertisment
ഇടുക്കി ഒഴികെയുള്ള മറ്റു 12 ജില്ലകളില്‍ വെള്ളിയാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട് എന്നി ജില്ലകള്‍ ഒഴികെ മറ്റിടങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചി്ട്ടുണ്ട്.
കാലവര്‍ഷം വരും ദിവസങ്ങളില്‍ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ വകുപ്പ് കഴിഞ്ഞ ദിവസം പ്രവചിച്ചിരുന്നു.