Advertisment

ഹീറോ എക്‌സ്ട്രീം 160R 100 മില്യണ്‍ ലിമിറ്റഡ് എഡിഷന്റെ വില പ്രഖ്യാപിച്ചു

author-image
admin
New Update

ഹീറോ മോട്ടോകോര്‍പ് എക്‌സ്ട്രീം 160R നേക്കഡ് ബൈക്കിന്റെ 100 മില്യണ്‍ ലിമിറ്റഡ് എഡിഷന്‍ പതിപ്പിന്റെ വില പ്രഖ്യാപിച്ചു . 1,08,750 രൂപയാണ് പുതിയ വേരിയന്റിന്റെ വില. പത്ത് കോടി ഇരുചക്ര വാഹന നിര്‍മാണമെന്ന നാഴികക്കല്ല് ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഹീറോ ഈ മോഡല്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

Advertisment

publive-image

സിംഗിള്‍ ഡിസ്‌ക്, ഡബിള്‍ ഡിസ്‌ക് വേരിയന്റുകളുമായി താരതമ്യപ്പെടുത്തുമ്ബോള്‍ പുതിയ സ്പെഷ്യല്‍ എഡിഷന് ഏകദേശം 1800 രൂപ മുതല്‍ 4850 രൂപ വരെ വില കൂടും. എക്‌സ്ട്രീം 160R 100 മില്യണ്‍ ലിമിറ്റഡ് എഡിഷന്‍ ബ്ലാക്ക് ഔട്ട് ഭാഗങ്ങള്‍ക്കൊപ്പം പുതിയ റെഡ്, വൈറ്റ് ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനിലായിരിക്കും ഒരുങ്ങുക. ഇത് ഹീറോയുടെ ലോഗോയുടെ കളര്‍ സംയോജനവുമായി പൊരുത്തപ്പെടുന്നു എന്നതാണ് പ്രധാന ഹൈലൈറ്റ്.

അതേ 163 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ തന്നെയാകും ഈ ബൈക്കിനും കരുത്ത് നല്‍കുക. ഇത് 8500 rpm-ല്‍ 15 bhp പവറും 6500 rpm-ല്‍ 14 Nm ടോര്‍ക്കും ആണ് ഉത്പാദിപ്പിക്കുന്നത്. വെറും 4.7 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ പൂജ്യം മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ ഹീറോ എക്‌സ്ട്രീം 160Rന് സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചുവന്ന നിറത്തിലാണ് ഫ്രണ്ട് ഫെന്‍ഡര്‍, ഹെഡ്‌ലൈറ്റ് മാസ്കിന്റെ ഒരു ഭാഗം, സൈഡ് പാനലുകള്‍, ഫ്യുവല്‍ ടാങ്ക് എക്സ്റ്റന്‍ഷനുകള്‍ എന്നിവ ഒരുങ്ങുന്നത്.

hero extrem price
Advertisment