ഹൈഹീല്‍സ് ധരിച്ച് സ്‌റ്റൈലിഷ് ആയി നടക്കുന്നവരെയും അവ ധരിക്കാന്‍ പാടുപെടുന്നവരെയുംകണ്ടിട്ടുണ്ടാവും. എന്നാല്‍ ഹൈഹീല്‍സ് ധരിച്ച് അനായാസം പന്ത് തട്ടുന്നത് കണ്ടിട്ടുണ്ടോ? ഹൈഹീൽസ് ചെരുപ്പ് ധരിച്ച് ഫുട്ബോള്‍ കളിക്കുന്ന ഒരു മിടുക്കി കുട്ടി ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.
മിസോറം കായിക മന്ത്രി റോബർട്ട് റൊമാവിയ റോയ്റ്റ് ട്വീറ്റ് ചെയ്ത വീഡിയോ ആണ് സൈബര്‍ ലോകത്ത് തരംഗമാകുന്നത്. ഐസോളിലുള്ള സിണ്ടി റെമ്രത്‌പുയി ആണ് ഈ വീഡിയോയിലെ താരം. ബ്ലാക് ഹൈഹീൽ ചെരുപ്പ് ധരിച്ച സിണ്ടി, 2018 ലെ ഗ്രേറ്റ്ഫുൾ എന്ന പാട്ടിന്‍റെ താളത്തിലാണ് പന്ത് തട്ടുന്നത്. ഒരു തവണ പോലും പന്തിനെ നിലം തൊടാൻ അനുവദിക്കാതെ വളരെ പ്രഫഷണലായിട്ടാണ് ഈ മിടുക്കി ഇത് ചെയ്യുന്നത്.
A talented young female football enthusiast Cindy Remruatpuii from my constituency #AizawlEastII playing ball with pencil heel and showing 'How its done'. Football is not just for the boys, its for everyone! #ShePower#IndianFootballForwardTogetherpic.twitter.com/1wHfoGwVtL
— Robert Romawia Royte (@robertroyte) June 3, 2021