Advertisment

അഞ്ച് ദശലക്ഷം യൂണിറ്റുകളുടെ വില്‍പനയുമായി ഹോണ്ട ഇന്ത്യ പവര്‍ പ്രൊഡക്ട്‌സ്

New Update

publive-image

Advertisment

കൊച്ചി: ഊര്‍ജ്ജ ഉല്‍പന്ന നിര്‍മ്മാതാക്കളായ ഹോണ്ട ഇന്ത്യ പവര്‍ പ്രോഡക്ട്‌സ് ലിമിറ്റഡ് (എച്ഐപിപി)രാജ്യത്ത് 35 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. ഇന്ത്യയിലും വിദേശത്തുമായി അഞ്ച് ദശലക്ഷത്തിലേറെ ഉല്‍പന്നങ്ങളാണ് കമ്പനി വില്‍പ്പന നടത്തിയത്. നൂറോളം ഡീലര്‍ഷിപ്പുകളും 600റിലേറെ ചാനല്‍ പാര്‍ട്ട്ണര്‍മാരുമുള്ള നെറ്റ്‌വര്‍ക്കാണ് കമ്പനിക്കുള്ളത്.

publive-image

പോര്‍ട്ടബിള്‍ വാട്ടര്‍ പമ്പുകള്‍, ജനറല്‍ പര്‍പ്പസ് എഞ്ചിനുകള്‍, പവര്‍ ടില്ലറുകള്‍, ബ്രഷ് കട്ടറുകള്‍, ലോണ്‍ മൂവറുകള്‍ പോലെയുള്ള ഊര്‍ജ്ജ ഉല്‍പന്നങ്ങളുടെ ഒരു വിപുലമായ ശ്രേണിയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

publive-image

2003ല്‍ ഒരു ദശലക്ഷം യൂണിറ്റിന്റെ വില്‍പ്പന കമ്പനി പിന്നിട്ടിരുന്നു. 2017ല്‍ നാല് ദശലക്ഷം യുണിറ്റുകളുടെ വില്‍പ്പന്ന പിന്നിട്ട ശേഷം മൂന്ന് വര്‍ഷംകൊണ്ടാണ് അഞ്ച് ദശലക്ഷത്തില്‍ എത്തി നില്‍ക്കുന്നത്. ജനറേറ്ററുകള്‍, കാര്‍ഷിക ഉപകരണങ്ങള്‍, വിവിധ ഉപകരണങ്ങളുടെ എഞ്ചിനുകള്‍ എന്നിവയുടെ മുന്‍നിര നിര്‍മ്മാതാക്കളാണ് എച്ഐപിപി.

publive-image

"സേവനത്തിന്റെ 35 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ അതേ വര്‍ഷം തന്നെ അഞ്ച് ദശലക്ഷം എന്ന നാഴികക്കല്ല് കടന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ഉപഭോക്താക്കള്‍ ഞങ്ങളില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം, നിരന്തരം പുതുമ നല്‍കാനും അനുയോജ്യമായ വിലയില്‍ ഉയര്‍ന്ന ഗുണമേന്മയുള്ള ഉല്‍പന്നങ്ങള്‍ പ്രദാനം ചെയ്യാനും ഞങ്ങളെ ഇത് പ്രചോദിപ്പിക്കുന്നു. ഉപഭോക്താക്കള്‍ക്ക് ഏറ്റവും പുതിയ സാങ്കേതികവിദ്യ പ്രദാനം ചെയ്യുന്നത് ഞങ്ങള്‍ തുടരും". ഹോണ്ട ഇന്ത്യ പവര്‍ പ്രോഡക്ട്‌സ് ലിമിറ്റഡ് സി.എം.ഡി, പ്രസിഡന്റ്, സി.ഇ.ഒയുമായ തകാഹിറോ ഉയേഡ പറഞ്ഞു.

ഇന്ത്യന്‍ ആഭ്യന്തര വിപണി കൂടാതെ, യു.എസ്.എ, യൂറോപ്പ്, ജപ്പാന്‍ എന്നിവടങ്ങള്‍ ഉള്‍പ്പെടെയുള്ള ഏകദേശം 50 വിദേശ വിപണികളിലേക്കും എച്ഐപിപി ഉല്‍പന്നങ്ങള്‍ കയറ്റുമതി നടത്തുന്നുണ്ട്. കമ്പനി സ്ഥാപിതമായത് മുതല്‍, പവര്‍ ബാക്കപ്പ്, കൃഷി, നിര്‍മ്മാണം എന്നീ മേഖലകളില്‍ ഇന്ത്യയിലെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് പരിസ്ഥിതി സൗഹാര്‍ദ്ദപരമായ മികച്ച ഉല്‍പന്നങ്ങള്‍ പ്രദാനം ചെയ്തുവരികയാണ്.

സമീപകാലത്ത് കോവിഡ്-19 മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ പിന്തുണ നല്‍കിയത് ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ക്രമമായി കമ്പനി പിന്തുണച്ചുവരുന്നു.

honda india power products
Advertisment