02
Thursday February 2023
Bike

ഹോണ്ട 2021 മോഡല്‍ സിബി 650ആര്‍, സിബിആര്‍ 650ആര്‍ ഡെലിവറി തുടങ്ങി

ടെക് ഡസ്ക്
Friday, July 2, 2021

കൊച്ചി: ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ മുംബൈയിലെ ബിഗ്വിങ് ടോപ്പ്ലൈന്‍ ഷോറൂമില്‍ നിന്ന് ഒന്നിലധികം ഉപഭോക്തൃ ഡെലിവറികള്‍ സംഘടിപ്പിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. സംസ്ഥാന സര്‍ക്കാരിന്റെ ഇളവുകളും, കോവിഡ്-19 പ്രോട്ടോക്കോളുകളും ഉറപ്പാക്കിയാണ് വാഹനങ്ങളുടെ വിതരണം തുടങ്ങിയത്.

നിയോ സ്പോര്‍ട്സ് കഫേ ആശയാനുസൃതമായ സിബി 650ആര്‍, സിബിആര്‍ 650ആര്‍ എന്നിവയുടെ 15 ഉപയോക്താക്കള്‍ക്ക് ഒരേദിവസം തന്നെ താക്കോല്‍ കൈമാറി. ഇതിന് പുറമേ കമ്പനിയുടെ മുന്‍നിര സിബിയു ഇറക്കുമതി മോഡലായ ഗോള്‍ഡ്വിങ് ടൂറിന്റെ ആദ്യലോട്ടിന്റെ മുഴുവന്‍ ബുക്കിങും 24 മണിക്കൂറിനകം പൂര്‍ത്തിയായി. 37.20 ലക്ഷം (എക്സ്ഷോറൂം, ഗുരുഗ്രാം) രൂപയിലാണ് ഗോള്‍ഡ്വിങ് ടൂര്‍ വില ആരംഭിക്കുന്നത്.

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി, സ്ഥിതിഗതികള്‍ മെച്ചപ്പെടുകയും വിപണികള്‍ വീണ്ടും തുറക്കുകയും ചെയ്യുമ്പോള്‍ എല്ലാ ഹോണ്ട ബിഗ്‌വിങ് ടച്ച് പോയിന്റുകളും അതത് സംസ്ഥാന പ്രോട്ടോക്കോളുകള്‍ പാലിച്ച് പ്രവര്‍ത്തനസജ്ജമാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഡയറക്ടര്‍ (സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്) യദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു. വാഹനങ്ങള്‍ക്കായി കാത്തിരിക്കുന്ന ഉപയോക്താക്കള്‍ക്കിടയില്‍ ആവേശമുയര്‍ത്തി, ഷോറൂമുകളിലുടനീളം ഡെലിവറികള്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

പ്രകടനം, സുഖസൗകര്യം, ഉപയോഗക്ഷമത, പ്രായോഗികത എന്നിവ മെച്ചപ്പെടുത്തി നവീകരിച്ച സിബി650ആര്‍, സിബിആര്‍ 650 ആര്‍ എന്നിവയുടെ 2021 മോഡലുകള്‍ സികെഡി (കംപ്ലീറ്റ്ലി നോക്ക്ഡ് ഡൗണ്‍) രീതിയിലാണ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.

നിയോ സ്പോര്‍ട്സ് കഫെ സ്റ്റൈലിന് അനുസൃതമായിട്ടാണ് രണ്ടു മോഡലുകളും. 649 സിസി. ഡിഒഎച്ച്സി, 16 വാല്‍വ് എഞ്ചിനുകളാണ് ബൈക്കുകള്‍ക്ക് കരുത്തേകുന്നത്. അസിസ്റ്റ്/സ്ലിപ്പര്‍ ക്ലച്ച് സഹിതമാണ് ഇരുമോഡലുകളും. പുതുക്കിയ 4-1 സൈഡ് എക്സ്ഹോസ്റ്റ് ആണ് മറ്റൊരു ആകര്‍ഷണം.

പുതിയ സ്മാര്‍ട്ട് ഇഎസ്എസ് (എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നല്‍) സാങ്കേതികവിദ്യ, ഹോണ്ട ഇഗ്‌നിഷന്‍ സെക്യൂരിറ്റി സിസ്റ്റം (എച്ച്ഐഎസ്എസ്), ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍ (എച്ച്എസ്ടിസി) എന്നിവ ഇരുമോഡലുകളുടെയും സവിശേഷതയാണ്.

സിബിആര്‍650 ആറില്‍ പുതിയ റിഫ്ളക്ടറുകളുള്ള ഇരട്ട എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റ് എന്നിവയുണ്ട്. വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലൈറ്റാണ് സിബി650ആര്‍ മോഡലില്‍ വരുന്നത്.

ഗിയറിന്റെ സ്ഥാനം, ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, ഡ്യുവല്‍ ട്രിപ്പ് മീറ്റര്‍, ഡിജിറ്റല്‍ ക്ലോക്ക്, ഇന്ധന നില, ഇന്ധന ഉപഭോഗം തുടങ്ങിയ വിവരങ്ങളെല്ലാം യാത്രക്കാരനെ അറിയിക്കാന്‍ തക്കവിധമാണ് ഡിജിറ്റല്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ സജ്ജമാക്കിയിരിക്കുന്നത്.

സിബി650ആര്‍ കാന്‍ഡി ക്രോമോസ്പിയര്‍ റെഡ്, മാറ്റ് ഗണ്‍പൗഡര്‍ ബ്ലാക് മെറ്റലിക് എന്നീ നിറങ്ങളിലും, സിബിആര്‍650ആര്‍ ഗ്രാന്റ് പ്രി റെഡ്, മാറ്റ് ഗണ്‍പൗഡര്‍ ബ്ലാക് മെറ്റാലിക് നിറങ്ങളിലും ലഭിക്കും.

സിബിആര്‍650ആറിന് 8.88 ലക്ഷം രൂപയും, സിബി650 ആറിന് 8.67 ലക്ഷം രൂപയുമാണ് യഥാക്രമം ഹരിയാനയിലെ എക്സ്ഷോറൂം വില. ബുക്കിങിനും അന്വേഷണത്തിനുമായി ഉപഭോക്താക്കള്‍ക്ക് കൊച്ചിയിലേതുള്‍പ്പെടെയുള്ള എക്സ്‌ക്ലൂസീവ് പ്രീമിയം ഡീലര്‍ഷിപ്പുകള്‍ സന്ദര്‍ശിക്കാം. ഓണ്‍ലൈനില്‍ ബുക്കിങിന് https://www.hondabigwing.in/BookNow

Related Posts

More News

ലോസേന്‍: ടോക്യോ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന റഷ്യയ്ക്കും ബെലാറസിനും അടുത്ത വര്‍ഷം പാരീസില്‍ നടക്കുന്ന ഒളിമ്പിക്സിലും പങ്കെടുക്കാനാവില്ല. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇരു രാജ്യങ്ങള്‍ക്കും മേലുള്ള വിലക്ക് തുടരാന്‍ തീരുമാനിച്ചതാണ് കാരണം. നേരത്തെ, കായികതാരങ്ങള്‍ക്ക് ആസൂത്രിതമായി ഉത്തേജക മരുന്നുകള്‍ നല്‍കുന്ന പദ്ധതി സര്‍ക്കാര്‍ തലത്തില്‍ നടപ്പാക്കിയെന്നാരോപിച്ചാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്. അതിനു ശേഷം യുക്രെയ്ന്‍ അധിനിവേശം കാരണം കഴിഞ്ഞ വര്‍ഷം പുതിയ വിലക്ക് വന്നു. ഇതു തുടരാനാണ് ഇപ്പോഴത്തെ തീരുമാനം. അതേസമയം, ഇരു രാജ്യങ്ങളില്‍നിന്നുമുള്ള അത്ലറ്റുകള്‍ക്ക് ഒളിമ്പിക് വേദി നഷ്ടമാകാതിരിക്കാന്‍ […]

കൊച്ചി: എന്നും പ്രചോദനം തരുന്നതാണ് ബിനാലെ ആവിഷ്‌കാരങ്ങളെന്നു സംവിധായകൻ ലാൽ ജോസ്. ആദ്യത്തേത് മുതൽ എല്ലാ കൊച്ചി മുസിരിസ് ബിനാലെയും കണ്ടിട്ടുണ്ട്. ആദ്യ ബിനാലെക്കു ശേഷം ചെയ്‌ത സിനിമകളിൽ ബിനാലെയുടെ സ്വാധീനമുണ്ടായിരുന്നു. അതുകൊണ്ട് ‘ബിനാലെ ഡയറ്കടർ’ എന്ന് പരിഹാസവും കേൾക്കേണ്ടി വന്നിട്ടുണ്ട്.  ഇന്സ്റ്റലേഷനുകൾ കണ്ടു ഭ്രമിച്ച് ‘ പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും’ എന്ന സിനിമയിലെ അവസാന ഷോട്ട്, ബിനാലെയിൽ ഉണ്ടായിരുന്ന ഒരു ഇൻസ്റ്റലേഷന്റെ പ്രചോദനത്തിൽ അതു തന്നെയായിരുന്നു. അത്ര കണ്ട് ബിനാലെ പ്രചോദനം പകർന്നിട്ടുണ്ട്. ദൃശ്യാവിഷ്കാരങ്ങൾക്ക് സഹായകമായിട്ടുണ്ട്. ദൃശ്യപരമായി […]

ജല്ലിക്കെട്ട് മത്സരത്തിന് ജില്ലാ ഭരണകൂടം അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് വ്യാപക അക്രമം. തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസിന് നേരെയും അക്രമം ഉണ്ടായി. കൃഷ്ണഗിരി ജില്ലയിലാണ് ജല്ലിക്കെട്ടു മത്സരത്തിന് ജില്ലാ ഭരണകൂടം അനുമതി നല്‍കാത്തത്. പ്രതിഷേധക്കാര്‍ കൃഷ്ണഗിരി- ഹൊസൂര്‍- ബെംഗളൂരു ദേശീയപാത ഉപരോധിച്ച് വാഹനങ്ങള്‍ തടഞ്ഞിട്ടു. മണിക്കൂറോളം ഉപരോധം തുടര്‍ന്ന പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ ആക്രമിച്ചു. അക്രമികള്‍ നടത്തിയ കല്ലേറില്‍ വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. പോലീസുകാര്‍ക്കും ദേശീയപാതയില്‍ കടന്നുപോവുകയായിരുന്ന വാഹനങ്ങള്‍ക്കും നേരെ വ്യാപകമായ കല്ലേറുണ്ടായി. പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് […]

ബര്‍ലിന്‍: ജര്‍മനിയില്‍ ഇരട്ട പരൗത്വം അനുവദിക്കാന്‍ തത്വത്തില്‍ അംഗീകാരമായ സാഹചര്യത്തില്‍ പൗരത്വ അപേക്ഷകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. നിലവിലുള്ള പൗരത്വം ഉപേക്ഷിക്കാതെ തന്നെ ജര്‍മന്‍ പൗരത്വം സ്വീകരിക്കാന്‍ കഴിയുന്ന സംവിധാനമാണിത്. ഇതിനു പുറമേ, അഞ്ച് വര്‍ഷം രാജ്യത്ത് താമസിച്ചവര്‍ക്കും പൗരത്വത്തിന് അപേക്ഷിക്കാന്‍ യോഗ്യത ലഭിക്കും. അതേസമയം, മറ്റെല്ലാ യോഗ്യതാ മാനദണ്ഡങ്ങളും മാറ്റമില്ലാതെ തുടരുകയാണ്. ഇതില്‍ പ്രധാനമാണ് ബി1 ലെവല്‍ ജര്‍മന്‍ ഭാഷാ പരിജ്ഞാനം പരിശോധിക്കാനുള്ള പരീക്ഷ. ഇന്റര്‍മീഡിയറ്റ് ലെവല്‍ ഭാഷാ പരിജ്ഞാനമാണ് ബി1 ലെവലില്‍ ഉദ്ദേശിക്കുന്നത്. കാര്യമായ […]

ജോര്‍ജിയ: ജോര്‍ജിയയിലെ ഒരു സ്‌കൂളില്‍ വിദ്യാര്‍ത്ഥിയുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ അധ്യാപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ വീഡിയോ വൈറലായി. ജോര്‍ജിയയിലെ റോക്ക്ഡെയ്ല്‍ കൗണ്ടിയിലെ അധികാരികള്‍ ഈ വീഡിയോ അവലോകനം ചെയ്യുകയാണ്. ജനുവരി 26 ന് ഹെറിറ്റേജ് ഹൈസ്‌കൂളിലെ ഒരു ക്ലാസ് മുറിയിലാണ് സംഭവം. ഇംഗ്ലീഷ് അധ്യാപികയായ തിവാന ടര്‍ണറും വിദ്യാര്‍ത്ഥിയും തമ്മിലുള്ള വഴക്കാണ് വീഡിയോയില്‍ കാണിക്കുന്നത്. ഇരുവരും തമ്മിലുള്ള വഴക്ക് ശാരീരിക ആക്രമണത്തിലേക്ക് നീങ്ങുകയായിരുന്നു. 27 വയസ്സുള്ള അധ്യാപികയെ വിദ്യാര്‍ത്ഥി നിലത്തേക്ക് വലിച്ചെറിയുകയും ഇടിക്കുകയും ചെയ്തു. പരിക്കേറ്റ അധ്യാപികയെ […]

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) 2023 ജനുവരിയില്‍ 296,363 യൂണിറ്റ് വാഹനങ്ങള്‍ വിറ്റഴിച്ചു.  278,143 യൂണിറ്റ് ആഭ്യന്തര വില്‍പ്പനയും, 18,220 യൂണിറ്റ് കയറ്റുമതിയും ഉള്‍പ്പെടെയാണിത്. ഹോണ്ട ആക്ടിവ 2023 അവതരണവും, പ്രീമിയം മോട്ടോര്‍സൈക്കിള്‍ ബിസിനസ് നെറ്റ്‌വര്‍ക്ക് വിപുലീകരണവും ജനുവരിയില്‍ നടന്നു. വിവിധ ഇടങ്ങളില്‍ റോഡ് സുരക്ഷ ബോധവത്കരണ ക്യാമ്പുകള്‍ നടത്തിയ കമ്പനി, ഹരിയാന മനേസറിലെ ഗ്ലോബല്‍ റിസോഴ്‌സ് ഫാക്ടറിയില്‍ യുവ വിദ്യാര്‍ഥികള്‍ക്കായി വ്യാവസായിക സന്ദര്‍ശനവും സംഘടിപ്പിച്ചു. 2023ലെ ഡാകര്‍ റാലിയില്‍ മോണ്‍സ്റ്റര്‍ എനര്‍ജി […]

ഡൽഹി: വൈദ്യരത്നം ഔഷധശാല ഡൽഹി ബ്രാഞ്ചിന്‍റെയും ശ്രീദുർഗ്ഗ എൻറർപ്രൈസസിന്‍റെയും സംയുക്ത ആഭിമുഖ്യത്തിൽ ദിൽ ഷാദ് കോളനി എ. ബ്ലോക്കിൽ നൂറാം നമ്പറിൽ വച്ച് ഫെബ്രുവരി 26 ഞായറഴ്ച രാവിലെ 9.30 മുതൽ 1 മണി വരെ ആയുർവേദ ചികിത്സ ക്യാമ്പ് നടത്തുന്നു. വൈദ്യരത്നം ഔഷധശാല സീനിയർ ഫിസിഷ്യൻ ഡോ.കെ സൂര്യദാസിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്. ഒൻപത് മണിയ്ക്ക് രജിസ്റ്ററേഷൻ ആരംഭിക്കും. മുൻകൂട്ടി ബുക്ക് ചെയ്യാൻ 011 35749615, 8595672762 നമ്പറുകളിൽ ബന്ധപ്പെടുക.

കണ്ണൂര്‍: കണ്ണൂരില്‍ ഓടുന്ന കാറിനു തീപിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ചതില്‍, ഡോര്‍ ലോക്ക് ആയതു രക്ഷാപ്രവര്‍ത്തനത്തിനു തടസ്സമായെന്നു ദൃക്സാക്ഷികളായ നാട്ടുകാർ. ചില്ലുകള്‍ തകര്‍ത്തു രണ്ടു പേരെയും രക്ഷപ്പെടുത്താനുള്ള ശ്രമം വിജയിച്ചില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. കുറ്റിയാട്ടൂര്‍ സ്വദേശികളായ പ്രജിത് (35), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. നടുറോഡിൽ കാർ നിന്നു കത്തുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിൽ. കാർ കത്തുന്നത് കണ്ട് ഓടികൂടിയ നാട്ടുകാർ കാറിനടുത്തുചെന്ന് രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കഴിഞ്ഞില്ല. ‘ഫയർഫോഴ്സിനെ വിളിയെടാ’ എന്നു നാട്ടുകാർ അലറുന്നത് വിഡിയോയിൽ കേൾക്കാം. […]

ഹൊനിയാര: സോളമൻ ദ്വീപുകളിൽ എംബസി തുറന്ന് യുഎസ്. പസഫിക്കിലേക്കുള്ള ചൈനയുടെ നീക്കത്തെ ചെറുക്കാനുള്ള നടപടിയായി ഇതിനെ കാണാം. തലസ്ഥാനമായ ഹൊനിയാരയിലാണ് എംബസി പ്രവർത്തിക്കുന്നത്. ഒരു ചാർജ് ഡി അഫയേഴ്സ്, രണ്ട് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സ്റ്റാഫ്,  പ്രാദേശിക ജീവനക്കാർ എന്നിവർ എംബസിയിൽ ജോലിക്കുണ്ട്. 1993-ൽ അടച്ചുപൂട്ടുന്നതിന് മുമ്പ്  അഞ്ച് വർഷം സോളമൻ ദ്വീപുകളിൽ യുഎസ് എംബസി പ്രവർത്തിച്ചിരുന്നു.  ഈ മേഖലയിലെ ചൈനയുടെ  നീക്കങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് വീണ്ടും എംബസി തുറന്നത്. എംബസി തുറക്കുന്നത് മേഖലയിലുടനീളം കൂടുതൽ നയതന്ത്ര ഉദ്യോഗസ്ഥരെ […]

error: Content is protected !!