New Update
നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന ഇരുചക്ര വാഹനമാണ് ഹോണ്ട ആക്ടീവ. രാജ്യത്ത് ഏറെ ഡിമാന്‌റ് ഉളള സ്‌കൂട്ടർ കൂടിയായ ആക്ടീവയ്ക്ക് ഓഫറുകളുമായി എത്തിയിരിക്കുകയാണ് ഹോണ്ട എന്നാണ് റിപ്പോർട്ടുകൾ.
Advertisment
ആക്‌ടിവ 6G വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 3,500 രൂപ വരെ അതായത് അഞ്ച് ശതമാനം വരെ ക്യാഷ്ബാക്കാണ് ലഭ്യമാക്കിയിരിക്കുന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു.
എസ്‌ബിഐ ക്രെഡിറ്റ് കാർഡ് വഴിയുള്ള ഇഎംഐ ഇടപാടുകളിൽ മാത്രമേ ഈ ഓഫർ സാധുതയുള്ളൂവെന്നും ഏറ്റവും കുറഞ്ഞ ഇടപാട് മൂല്യം 40,000 രൂപയായിരിക്കണമെന്നും കമ്പനി അറിയിക്കുന്നു.2021 മെയ് ഒന്നു മുതൽ ജൂൺ 30 വരെയാണ് ഓഫറിൻറെ കാലാവധി എന്നാണ് റിപ്പോർട്ടുകൾ