2021 ഏപ്രില്‍ മാസത്തില്‍ മികച്ച വില്‍പന നേടാന്‍ സാധിച്ചതായി ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ അറിയിച്ചു.ഏപ്രിൽ മാസത്തിൽ 2,83,045 യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് ഹോണ്ട നിരത്തുകളിൽ എത്തിച്ചിട്ടുള്ളതെന്നാണ് റിപ്പോർട്ട്.
/sathyam/media/post_attachments/7Wdk3EToly1On5oqQnT8.jpg)
കോവിഡ് വ്യാപനത്തെ തുടർന്ന് എല്ലാ സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചാണ് വാഹനങ്ങളുടെ വിതരണം നടത്തുന്നതെന്ന് ഹോണ്ട ടൂ വീലേഴ്‌സ് അറിയിച്ചു. ഹോണ്ടയുടെ ജീവനക്കാരുടെയും ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കി കൊണ്ടാണ് ഷോറൂമുകളിലെയും മറ്റും പ്രവർത്തിക്കുന്നതെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു.
2021-22 സാമ്ബത്തിക വർഷത്തെ ആദ്യ മാസത്തിൽ ആഭ്യന്തര വിപണിയിലെ വിൽപ്പനയിലും കയറ്റുമതിയിലും മികച്ച നേട്ടമുണ്ടാക്കാൻ സാധിച്ചു. 2,40,100 ഇരുചക്ര വാഹനങ്ങൾ ആഭ്യന്തര വിപണിയിൽ മാത്രം വിറ്റഴിക്കാൻ സാധിച്ചിട്ടുണ്ട്. കോവിഡ്-19 ന്റെ വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗൺ ആയിരുന്നതിനാൽ 2020 ഏപ്രിലിൽ ആഭ്യന്തര വിൽപ്പന ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്.
വിദേശ വിപണികളിൽ തിളങ്ങുക എന്ന ലക്ഷ്യത്തെ തുടർന്ന് കയറ്റുമതി കൂടുതൽ ശക്തമാക്കുക ആണ് ഹോണ്ട. ഇതിന്റെ ഭാഗമായി 2021 ഏപ്രിൽ 42,945 വാഹനങ്ങളാണ് കയറ്റുമതി ചെയ്തത്. ഇത് 2020 ഏപ്രിലിൽ വെറും 2630 യൂണിറ്റ് മാത്രമായിരുന്നു. ഹോണ്ടയുടെ കയറ്റുമതി 36 മാസത്തിനിടെ ആദ്യമായാണ് 40,000 കടക്കുന്നതെന്നും ഹോണ്ട അറിയിച്ചു. ഹോണ്ട ടൂ വിലേഴ്‌സ് ഇന്ത്യയിൽ നിർമിക്കുന്ന ബി.എസ്.6 മോഡലുകൾക്ക് യൂറോപ്പിലും ജപ്പാനിലും ആവശ്യക്കാർ ഏറെയാണെന്നാണ് ഹോണ്ട അറിയിച്ചിരിക്കുന്നത്.