ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന നടിയാണ് ഹണി റോസ്. മലയാള സിനിമ കൂടാതെ തമിഴ്, കന്നട, തെലുങ്ക് എന്നീ സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. നിരവധി ആരാധകരെയാണ് താരം ചുരുങ്ങിയ കാലയളവില്‍ നേടിയെടുത്തത്.
/sathyam/media/post_attachments/Xa5fB53G9LZBUzGhhnWy.jpg)
ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയിലൂടെയാണ് ഹണി ജനശ്രദ്ധ നേടുന്നത്. മലയാളത്തില്‍ ഒട്ടുമിക്ക പ്രമുഖ നടന്മാരോടൊപ്പവും അഭിനയിക്കാന്‍ ഹണി റോസിനു അവസരം ലഭിച്ചിട്ടുണ്ട്. പിന്നീട് റിംഗ് മാസ്റ്റര്‍, അഞ്ചു സുന്ദരികള്‍, ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ് തുടങ്ങി നിരവധി സിനിമകളിലും താരം അഭിനയിച്ചു.
പുത്തന്‍ ചിത്രങ്ങളും വിശേഷങ്ങളും ആരാധകര്‍ക്ക് വേണ്ടി പങ്കുവയ്ക്കാന്‍ നടി മറക്കാറില്ല. എന്നാല്‍ ഇത്തവണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് വെള്ള സാരിയിലാണ്. അതീവ സുന്ദരിയായി എത്തിയ താരത്തിെന്റെ ചിത്രങ്ങള്‍ തരംഗമായി മാറിയിട്ടുണ്ട്.