സ്ത്രീധന തര്‍ക്കവുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ പോലീസ് സ്റ്റേഷനിലെത്തിയ വീട്ടമ്മയെ പീഡിപ്പിച്ച കേസ്; സബ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

നാഷണല്‍ ഡസ്ക്
Tuesday, March 9, 2021

രാജസ്ഥാന്‍ : പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയിലെ ഖേര്‍ളിയിലാണ് സംഭവം. വിവരം പുറത്തുവന്നതോടെയാണ് നടപടിയയെടുക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറായത്.

സ്ത്രീധന തര്‍ക്കവുമായി ബന്ധപ്പെട്ട് പരാതിനല്‍ കാന്‍ മാര്‍ച്ച്‌ ഒന്നിനാണ് വീട്ടമ്മ പോലീസ് സ്‌റ്റേഷനിലെത്തുന്നത്. പരാതി സ്വീകരിക്കാതെ തുടര്‍ന്നുള്ള മൂന്നു ദിവസം സ്‌റ്റേഷനു സമീപമുള്ള മുറിയില്‍വച്ച്‌ സബ് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചെന്നാണ് വീട്ടമ്മയുടെ പരാതി.

സംഭവം പുറത്തായതോടെ പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റു ചെയ്തു. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നാണ് ഉന്നത പോലീസ് വൃത്തങ്ങള്‍ പറയുന്നത്.

×