Advertisment

കണ്‍മഷി പടരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ 

author-image
സത്യം ഡെസ്ക്
Updated On
New Update

കണ്ണുകളുടെ അഴക് കൂട്ടാൻ പരമ്പരാഗതമായി ഉപയോഗിച്ച് വന്നിരുന്നവയാണ് കണ്മഷിയും സുറുമയുമൊക്കെ. കണ്‍മഷി കണ്ണിന്റെ ഭംഗി പതിന്മടങ്ങാക്കുന്നുവെന്നത് സത്യം തന്നെ. പക്ഷേ മഷി പടര്‍ന്നാല്‍ മുഖം തന്നെ വൃത്തികേടാകും. കണ്‍മഷി പടരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

Advertisment

publive-image

ഒന്ന്...

കണ്‍മഷി എഴുതുന്നതിന് മുന്‍പ് കണ്ണിന് താഴെ അല്‍പം പൗഡറിടുന്നത് കണ്‍മഷി പടരാതിരിക്കാന്‍ സഹായിക്കും. എണ്ണമയമുള്ള ചര്‍മ്മമാണെങ്കില്‍ മുഖത്ത് മുഴുവനും പൗഡറിടുക. എണ്ണമയം കണ്‍മഷി പടരാനുള്ള ഒരു കാരണമാണ്.

രണ്ട്...

കണ്ണുകളുടെ അറ്റത്തേക്ക് അധികം മഷി എഴുതരുത്. ഇവിടെ മഷി പെട്ടെന്ന് പടരാം. ഐലൈനര്‍ ഉപയോഗിച്ചും കണ്ണെഴുതാവുന്നതാണ്. ഇത് മഷി പടരാതിരിക്കുവാനുളള ഒരു മാര്‍ഗമാണ്. ഐലൈനറും മഷിയും ഒരുമിച്ചും കണ്ണെഴുതാന്‍ ഉപയോഗിക്കാം. ആദ്യം കണ്‍മഷി എഴുതിയ ശേഷം ഐലൈനര്‍ കൊണ്ട് അതിന് മുകളില്‍ എഴുതുക.

മൂന്ന്...

രാത്രി കിടക്കുമ്പോള്‍ ഐലൈനര്‍ ഉപയോഗിച്ച് കണ്ണെഴുതിയാല്‍ രാവിലെയും അത് പോകാതിരിക്കും. കണ്ണെഴുതിയിട്ടുണ്ടെങ്കില്‍ പുറത്തു പോകുമ്പോള്‍ കര്‍ച്ചീഫോ ടിഷ്യൂപേപ്പറോ കയ്യില്‍ കരുതുക.

eye kajal kajal
Advertisment