ഹൃദയാഞ്ജലി 2019 മെയ് 18 ന് ബാസലിൽ

ഷിജി ചീരംവേലില്‍
Wednesday, May 15, 2019
ബാസൽ : ആത്മാവിനെ തൊട്ടുണർത്തുന്ന സംഗീത വിരുന്നുമായി ഗ്രേസ്‌ ബാൻഡ്‌ സ്വിറ്റ്സർലണ്ട്‌ ഒരുക്കുന്ന സംഗീത വിരുന്ന് ഹൃദയാഞ്ജലി  ഒരിക്കൽ കൂടി സ്വിറ്റ്സർലണ്ടിൽ. മെയ്‌ 18 നു വൈകുന്നേരം 5.30 നു ബാസൽ ലാൻഡിലുള്ള കുസ്പോ ഹാളിൽ വെച്ച്‌ നടത്തപ്പെടുകയാണു.
കെസ്റ്ററിന്റെ  പുത്രി യും  നവ ഗായികയുമായ  കൃപ മരിയ   കെസ്റ്ററും  ഈ സംഗീത വിരുന്നിൽ പങ്കാളിയാകും .
ഈ സംഗീത നിശയിലേക്ക്‌ എല്ലാ സ്വിസ്സ്‌ മലയാളികളെയും സന്തോഷപൂർവ്വം ക്ഷണിക്കുന്നതായി  ഗ്രേസ് ബാൻഡ് ഭാരവാഹികൾ അറിയിച്ചു.

മലയാളത്തിലെ അനുഗ്രഹീത ഗായകൻ ശ്രീ. കെസ്റ്ററിന്റെ മഹനീയ സാന്നിദ്ധ്യം ഈ വർഷത്തെ പ്രോഗ്രാമിന്റെ സവിശേഷതയായതിനാൽ  വലിയൊരു ആസ്വാദക സദസ്സ് പ്രോഗ്രാം ദിനത്തിനായി കാത്തിരിക്കുന്നു.

×