കൊവിഡിനെ തുരത്താന്‍ നടത്തിയ മതഘോഷയാത്രയില്‍ പ്രോട്ടോക്കോളുകള്‍ ലംഘിച്ച് പങ്കെടുത്തത് നൂറുകണക്കിന് ആളുകള്‍ ! ഗുജറാത്തില്‍ 23 പേര്‍ അറസ്റ്റില്‍; വീഡിയോ

New Update

publive-image

അഹമ്മദാബാദ്: ഗുജറാത്തില്‍ കൊവിഡിനെ തുരത്താന്‍ നടത്തിയ മതഘോഷയാത്രയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് പങ്കെടുത്തത് നൂറുകണക്കിന് ആളുകള്‍. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 23 പേരെ പൊലീസ് അറസ്റ്റു ചെയ്തു. അഹമ്മദാബാദ് ജില്ലയിലെ സാനന്ത് താലൂക്കിലെ നവ്പുര ഗ്രാമത്തിൽ മേയ് മൂന്നിനാണ് സംഭവം നടന്നത്.

Advertisment

ഗ്രാമത്തിലെ ബലിയാദേവ് ക്ഷേത്രത്തിലേക്കായിരുന്നു ഘോഷയാത്ര. ബലിയാദേവ് ക്ഷേത്രത്തിൽ ജലം കൊണ്ട് അഭിഷേകം നടത്തിയാല്‍ കൊവിഡ് ഇല്ലാതാകുമെന്ന വിശ്വാസത്തിലാണ് ഗ്രാമീണർ മത ഘോഷയാത്രയിൽ ഒത്തുകൂടിയതെന്ന് പൊലീസ് പറഞ്ഞു. ഗ്രാമത്തലവൻ ഉൾപ്പെടെയുള്ളവർക്കെതിരേയാണ് പൊലീസ് നടപടി സ്വീകരിച്ചത്.

Advertisment