കൊച്ചിയില്‍ ന്യൂജനറേഷന്‍ സിനിമാക്കാരുടെ തന്ത്രങ്ങളില്‍ ഇലക്ഷന്‍ പിആര്‍ പൊടി പൊടിക്കുമ്പോള്‍ ഡല്‍ഹിയില്‍ ഒരു ലഡു പൊട്ടി, കുറുപ്പശ്ശേരി തോമസ് മാഷിനെ വെട്ടി ഹൈബി എതിരാളിയായി ! അപ്പോള്‍ കിളി പോയതാര്‍ക്ക് ?

ദാസനും വിജയനും
Sunday, March 17, 2019

ഇന്നലെ ശരിക്കും കുമ്പളങ്ങിയിലെ നൈറ്റിൽ ഒരു തേങ്ങൽ ഇന്ത്യയിലും റോമിലും അലയടിച്ചുകൊണ്ടിരുന്നു. 1984 ഡിസംബർ മുതൽ കുമ്പളങ്ങിയിൽ നിന്നും തിരുതയുമായി ഡൽഹിക്ക് പറന്നിരുന്ന കുറുപ്പശ്ശേരി വർക്കി തോമസ് എന്ന തോമസ് മാഷ് ഇന്നലെ രാത്രി അദ്ദേഹത്തിന് ഫ്രഞ്ച് ചാരക്കേസിൽ കുടുങ്ങിയതിനേക്കാൾ വേദനയായിരുന്നു .

എന്നാലും ഇങ്ങനെയുണ്ടോ ഒരു മനുഷ്യന്റെ ആർത്തി, അധികാരത്തോടുള്ള ഭ്രാന്തമായ അഭിനിവേശം .. അദ്ദേഹത്തിന്റെ പത്രസമ്മേളനം കണ്ടപ്പോഴാണ് മനസ്സിലായത് കോൺഗ്രസ്സ് ചെയ്‌തത് ഏറെ ശരിയായെന്ന് . സിപിഎം ലോട്ടറിയടിച്ചപോലെ കാര്യങ്ങൾ നീക്കുകയായിരുന്നു .

രാജീവും ആഷിഖ് അബുവും പിന്നെയുള്ള ന്യു ജനറേഷൻ സിനിമാക്കാരുടെ ലോബിയുമൊക്കെ പി ആര്‍ നല്‍കി സ്വരാജിനെ തൃപ്പൂണിത്തുറയിൽ വിജയിപ്പിച്ചതുപോലെ ഒരു വമ്പൻ കളി പ്ലാൻ ചെയ്തുകൊണ്ടിരിക്കുന്ന നേരത്താണ് കോൺഗ്രസ്സ് ഹൈക്കമാന്റ് ആ ഒരു തീരുമാനം എടുത്തത് .

തോമസ് മാഷിന്റെ ഭാര്യയുടെ സഹോദരിയും സോണിയ ഗാന്ധിയുടെ സഹോദരിയും വത്തിക്കാനിലെ മാർപ്പാപ്പയുടെ ചർച്ചിലെ സീനിയർ കന്യാസ്ത്രീകള്‍ ആണെന്നുള്ള ഒരു ബന്ധമാണ് തോമസ് മാഷ് ഇത്രേം നാൾ സോണിയാഗാന്ധിയുമായി കൊണ്ട് നടന്നിരുന്നത് .

പലതവണ സീറ്റുകൾ നിഷേധിക്കുന്ന സമയത്തും ഫോൺ കോളുകൾ വന്നിരുന്നത് റോമിൽ നിന്നായിരുന്നുപോലും . ഇന്നിപ്പോൾ അവർക്കും എല്ലാം മനസ്സിലായിക്കാണുമെന്ന് കരുതുന്നു . ഇവിടെ സീനിയറായ നേതാക്കളൊക്കെ സീറ്റുകൾ വേണ്ടെന്ന് വെക്കുമ്പോൾ ഇദ്ദേഹം മാത്രം എന്തിനിങ്ങനെ കടിച്ചുതൂങ്ങുന്നു എന്നത് ഒരു ചോദ്യ ചിഹ്നമായിരുന്നു .

എന്തൊക്കെയോ ലക്ഷ്യങ്ങൾ അദ്ദേഹവും മനസ്സിൽ കരുതിക്കാണും. കോൺഗ്രസിനോട് മോഡി ഇത്രേം അധികം ദ്രോഹം ചെയ്യുമ്പോൾ മോദിയാണ് ശരി എന്ന് പറയുവാൻ കാണിച്ച മനസ്സ് നല്ലതെന്ന് തോന്നുന്നില്ല .

ഫ്രഞ്ച് ചാരക്കേസിലും 380 കോടിയുടെ ഹവാലക്കേസിലും കുടുങ്ങിയപ്പോൾ തോമസ് മാഷിനെ രക്ഷപ്പെടുത്തി കൊണ്ടുവന്നത് ലീഡറും എകെ ആന്റണിയുമാണ് . ശോഭന ജോർജ്ജ് മന്ത്രിസ്ഥാനം സ്വപ്നം കണ്ടുകൊണ്ടു സൂര്യ ടിവിയിലെ എഡിറ്ററുമായി ചേർന്നുണ്ടാക്കിയ തിരക്കഥ പൊളിപ്പിച്ചതും അവരെ അറസ്റ്റ് ചെയ്യുവാൻ ഉത്തരവിട്ടതും എകെആന്റണിയാണ് .

ഇവരൊക്കെ ഡൽഹിയിൽ പോയി കാണിച്ചുകൂട്ടിയ കുറെ തെമ്മാടിത്തരത്തിന്റെ ബാക്കി പത്രമാണ് 2014 ലെ പാർട്ടിയുടെ തകർച്ച .

ഒരു ജോർജ്ജും പിജെ കുര്യനും പിസി ചാക്കോയും ടോം വടക്കനും കെ ശങ്കരനാരായണനും വയലാർ രവിയുമൊക്കെ ചേർന്നുകൊണ്ടുണ്ടാക്കിയ അച്ചുതണ്ടാണ് ലാവ്‌ലിൻ കേസുകളും ടിപി വധക്കേസും ഷുക്കൂർ ഫസൽ വധക്കേസുകളും അഭയക്കേസും ഒക്കെ ഇങ്ങനെ വര്ഷങ്ങളായി ഇഴഞ്ഞു നീങ്ങുവാൻ കാരണമായത് .

ഇവിടെ അണികൾ ഓരോന്നായി അരിഞ്ഞു വീഴ്ത്തപ്പെടുമ്പോൾ അവിടെ അവർ ജാക്ക് ഡാനിയൽസിൽ ഐസിട്ട് കളിക്കുകയായിരുന്നു .

ഇനിയും അധികാരക്കസേരകളെ മുന്നിൽ കണ്ടുകൊണ്ട് ഇവരൊക്കെ മറുകണ്ടം ചാടുകയാണെങ്കിൽ പിന്നീട് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയാൽ വെളിയിലേക്ക് കാലെടുത്തുവെക്കുവാൻ അനുവധിക്കില്ലെന്ന അണികളുടെ വാക്കുകള്‍ക്ക് ചെവിയോര്‍ത്തുകൊണ്ട്,

കുമ്പളങ്ങി നൈറ്റ്‌സിൽ ഇളം കള്ള് അടിച്ചുകൊണ്ട് മുൻ എംപി ദാസനും കള്ളൊഴിച്ചു കൊടുത്തുകൊണ്ട് വിജയനും

×