ഗതാഗത കുരുക്കില്‍പ്പെട്ട ആംബുലന്‍സിന് വഴിയൊരുക്കാന്‍ രണ്ടു കിലോമീറ്റര്‍ ഓടി പൊലീസുകാരന്‍, വീഡിയോ

New Update

ഹൈദരാബാദ്‌ : ആംബുലന്‍സിന് വഴിയൊരുക്കാന്‍ രണ്ടു കിലോമീറ്റര്‍ ഓടിയ പൊലീസുകാരനാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഹൈദരാബാദിലാണ് സംഭവം. തിങ്കളാഴ്ച വൈകീട്ട് ആറുമണിക്കും ഏഴുമണിക്കും ഇടയില്‍ ആംബുലന്‍സിന് വഴിയൊരുക്കാന്‍ രണ്ടു കിലോമീറ്റര്‍ ദൂരം ഓടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

Advertisment

publive-image

ഗതാഗത കുരുക്കില്‍ അകപ്പെട്ട് മുന്നോട്ടുപോകാന്‍ ബുദ്ധിമുട്ടുകയാണ് ആംബുലന്‍സ്. ഉടന്‍ തന്നെ കര്‍മനിരതനാകുകയാണ് കോണ്‍സ്റ്റബിള്‍ ജി ബാബ്ജി.ആംബുലന്‍സിന് വഴിയൊരുക്കാന്‍ രണ്ടുകിലോമീറ്റര്‍ ദൂരമാണ് ഓടിയത്.

ഹൈദരാബാദില്‍ ജിപിഒ ജംഗ്ഷനിലാണ് ആംബുലന്‍സ് ഗതാഗത കുരുക്കില്‍ അകപ്പെട്ടത്. തൊട്ടടുത്തുള്ള വാഹനങ്ങളോട് വഴിമാറി കൊടുക്കാന്‍ അഭ്യര്‍ത്ഥിച്ച് കൊണ്ടാണ് കോണ്‍സ്റ്റബിള്‍ ഓടിയത്. കോണ്‍സ്റ്റബിളിന്റെ പ്രവൃത്തി കണ്ട് യാത്രക്കാര്‍ കയ്യടിക്കുന്നുണ്ട്.

all video news viral video
Advertisment