ഹ്യൂണ്ടായ്ക്ക് ഡിസംബറിലെ വിൽപ്പനയിൽ 18 ശതമാനം വളർച്ച; വിപണി വിഹിതത്തിൽ ഇടിവ്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, January 12, 2021

ഡൽഹി: 2020 ഡിസംബറിൽ ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യയുടെ റീട്ടെയിൽ വിൽപ്പന 18 ശതമാനം ഉയർന്ന് 46,382 യൂണിറ്റായി. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷന്റെ (എ. എ. ഡി. എഫ) ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരമാണ് ഈ റിപ്പോർട്ട്. 2019 ഡിസംബറിൽ രാജ്യത്ത് 39,306 യൂണിറ്റുകൾ ഹ്യൂണ്ടായ് മോട്ടോർ രാജ്യത്ത് വിൽപ്പന നടത്തിയത്.

അതേസമയം, രാജ്യത്തെ പാസഞ്ചർ വാഹന വിഭാഗത്തിൽ ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യയുടെ വിപണി വിഹിതം 2020 ഡിസംബറിൽ 17.10 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇത് 17.97 ശതമാനമായിരുന്നു.

ഹ്യൂണ്ടായ് സാന്റ്രോ, ഹ്യുണ്ടായ് ഗ്രാൻഡ് ഐ 10, ഹ്യുണ്ടായ് ഗ്രാൻഡ് ഐ 10 നിയോസ്, ന്യു ഹ്യുണ്ടായ് ഐ 20, ഹ്യുണ്ടായ് ഓറ, ഹ്യുണ്ടായ് വെർന, ഹ്യുണ്ടായ് എലാൻട്ര, ഹ്യുണ്ടായ് വെന്യു, ഹ്യുണ്ടായ് ക്രെറ്റ, ഹ്യുണ്ടായ് ട്യൂസൺ, ഹ്യുണ്ടായ് കോന ഇലക്ട്രിക് .തുടങ്ങിയ വാഹനങ്ങളാണ് ഈ സമയത്ത് കമ്പനി വിൽപ്പന നടത്തിയത്.

അതേസമയം, ഹ്യൂണ്ടായിയുടെ എതിരാളിയായ കിയ മോട്ടോഴ്‌സ് ഇന്ത്യയുടെ റീട്ടെയിൽ വിൽപ്പന 2020 ഡിസംബറിൽ 73.26 ശതമാനം വർധിച്ച് 17,913 യൂണിറ്റായി. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 10,339 യൂണിറ്റ് വിൽ‌പനയാണ് കിയ നടത്തിയത്.

രാജ്യത്തെ പാസഞ്ചർ വാഹന വിഭാഗത്തിൽ, കിയ മോട്ടോഴ്‌സ് ഇന്ത്യൻ വിപണി വിഹിതം 2019 ഡിസംബറിലെ 4.73 ശതമാനത്തിൽ നിന്ന് 2020 ഡിസംബറിൽ 6.60 ശതമാനമായി ഉയർന്നു.

കിയ സോനെറ്റ്, കിയ സെൽറ്റോസ്, കിയ കാർണിവൽ എന്നിവ 2020 ഡിസംബറിൽ വിൽപ്പന നടത്തിയപ്പോൾ 2019 ഡിസംബറിൽ കിയയ്ക്ക് സെൽറ്റോസ് മാത്രമെ ഉണ്ടായിരുന്നുള്ളു.

 

×