New Update
Advertisment
കൊല്‍ക്കത്ത: തന്റെ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നും തൃണമൂല്‍ കോണ്‍ഗ്രസില്‍ തുടരുമെന്നും എംപി ശതാബ്ദി റോയി. ശതാബ്ദി ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമായിരുന്നു. എന്നാല്‍ നാളത്തെ ഡല്‍ഹി യാത്ര റദ്ദാക്കിയതായി ശതാബ്ദി അറിയിച്ചു.
ശനിയാഴ്ച രാവിലെ ഏഴിന് ഡല്‍ഹിയിലേക്ക് പോകാനായിരുന്നു അവര്‍ നിശ്ചയിച്ചിരുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്താനാണ് അവര്‍ ഡല്‍ഹിയിലേക്ക് പോകുന്നതെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഒരു സുപ്രധാന പ്രഖ്യാപനം നടത്തിയേക്കുമെന്ന സൂചന അവര്‍ തന്റെ ഫാന്‍ ക്ലബ്ബിന്റെ ഫേസ്ബുക്ക് പേജിലൂടെ നേരത്തെ നല്‍കിയിരുന്നു.