"സ്നേഹം തിരിച്ചുനൽകാൻ പാകിസ്ഥാന് അറിയില്ല"; ഇന്ത്യയുടെ ഔദാര്യത്തെക്കുറിച്ച് ഓർമ്മിപ്പിച്ച് സുനിൽ ഗവാസ്‌കർ

ഇന്ത്യ ആരെയും ഭീഷണിപ്പെടുത്തുന്നില്ലെന്നും സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

New Update
Untitled

ഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കായിക-സാംസ്‌കാരിക വിനിമയങ്ങളില്‍ പാകിസ്ഥാന്‍ പുലര്‍ത്തുന്ന വിവേചനത്തിനെതിരെ തുറന്നടിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍.

Advertisment

ഇന്ത്യ എപ്പോഴും പാകിസ്ഥാന് മുന്നില്‍ വാതിലുകള്‍ തുറന്നിട്ടിട്ടുണ്ടെന്നും എന്നാല്‍ ആ സ്‌നേഹം തിരിച്ചുനല്‍കാന്‍ പാകിസ്ഥാന്‍ ഒരിക്കലും തയ്യാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരായ മത്സരം പാകിസ്ഥാന്‍ ബഹിഷ്‌കരിക്കാനൊരുങ്ങുന്ന പശ്ചാത്തലത്തിലാണ് ഗവാസ്‌കറുടെ പ്രതികരണം.


2008-ലെ ആദ്യ ഐപിഎല്‍ മുതല്‍ പാക് താരങ്ങള്‍ക്ക് ഇന്ത്യ അവസരം നല്‍കിയിരുന്നു. പാക് കമന്റേറ്റര്‍മാരെയും ഗായകരെയും ഇന്ത്യ എന്നും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഒരു ഘട്ടത്തിലും ഇന്ത്യന്‍ താരങ്ങളെയോ കലാകാരന്മാരെയോ പാകിസ്ഥാന്‍ ഇത്തരത്തില്‍ സ്വാഗതം ചെയ്തിട്ടില്ലെന്ന് ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി.

'നമ്മുടെ എത്ര ഗായകര്‍ക്കും സിനിമാ താരങ്ങള്‍ക്കും പാകിസ്ഥാന്‍ അവസരം നല്‍കിയിട്ടുണ്ട്? എപ്പോഴും ഇന്ത്യ തന്നെ ആദ്യം ക്ഷണിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. എന്നാല്‍ പകരം ഒന്നും നല്‍കാന്‍ അവര്‍ക്ക് താല്പര്യമില്ല,' ഗവാസ്‌കര്‍ പറഞ്ഞു.

ഇന്ത്യ ആരെയും ഭീഷണിപ്പെടുത്തുന്നില്ലെന്നും സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


ഫെബ്രുവരി 15-ന് കൊളംബോയില്‍ നടക്കേണ്ട ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ കളിക്കില്ലെന്നാണ് പാകിസ്ഥാന്റെ പ്രഖ്യാപനം. ഐസിസി ടൂര്‍ണമെന്റില്‍ നിന്ന് ബംഗ്ലാദേശിനെ ഒഴിവാക്കി സ്‌കോട്ട്‌ലന്‍ഡിനെ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ഈ നീക്കമെന്നാണ് പാകിസ്ഥാന്‍ പറയുന്നത്.


എന്നാല്‍, ഇത്തരം രാഷ്ട്രീയ നീക്കങ്ങള്‍ കായികരംഗത്തെ തകര്‍ക്കുമെന്നും തിരഞ്ഞെടുക്കപ്പെട്ട മത്സരങ്ങള്‍ മാത്രം കളിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഐസിസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Advertisment