/sathyam/media/media_files/2026/02/10/untitled-2026-02-10-15-43-03.jpg)
കൊളംബോ: ഐസിസി പുരുഷ ടി20 ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ഉറപ്പായി.
മത്സരത്തില്‍ നിന്ന് പിന്മാറാനുള്ള തീരുമാനത്തില്‍ നിന്ന് പാകിസ്ഥാന്‍ നാടകീയമായി പിന്മാറിയതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്. പാകിസ്ഥാന്റെ ഈ സുപ്രധാന തീരുമാനത്തിന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായക നന്ദി അറിയിച്ചു.
ഫെബ്രുവരി 15-ന് കൊളംബോയില്‍ നടക്കുന്ന മത്സരത്തിന് വേദിയൊരുങ്ങുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ദിസനായക എക്‌സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.
'നമ്മളെല്ലാവരും സ്‌നേഹിക്കുന്ന കായികം തടസ്സമില്ലാതെ മുന്നോട്ട് പോകുന്നുവെന്ന് ഉറപ്പാക്കിയ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് നന്ദി. 1996-ലെ ലോകകപ്പ് കാലത്ത് സുരക്ഷാ കാരണങ്ങളാല്‍ മറ്റ് ടീമുകള്‍ വരാന്‍ മടിച്ചപ്പോള്‍ ഇന്ത്യയും പാകിസ്ഥാനും കൊളംബോയില്‍ കളിച്ച് കാണിച്ച ഐക്യദാര്‍ഢ്യം ശ്രീലങ്ക ഇന്നും സ്മരിക്കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുരക്ഷാ കാരണങ്ങളാല്‍ ടൂര്‍ണമെന്റില്‍ നിന്ന് ഒഴിവാക്കപ്പെട്ട ബംഗ്ലാദേശിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന് പാകിസ്ഥാന്‍ ആദ്യം ഭീഷണി മുഴക്കിയത്. എന്നാല്‍ ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ പോരാട്ടം മുടങ്ങുന്നത് ഒഴിവാക്കാന്‍ ഐസിസിയും അയല്‍രാജ്യങ്ങളും ശക്തമായ സമ്മര്‍ദ്ദം ചെലുത്തി.
ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ഐസിസി, പിസിബി (പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്), ബിസിബി (ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്) പ്രതിനിധികള്‍ അഞ്ച് മണിക്കൂറോളം ചര്‍ച്ച നടത്തി.
ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് അമിനുല്‍ ഇസ്ലാം ബുള്‍ബുളും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും പാകിസ്ഥാനോട് തീരുമാനം പുനഃപരിശോധിക്കണമെന്ന് നേരിട്ട് അഭ്യര്‍ത്ഥിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us